Sections

മുട്ട, പാൽ വിതരണം ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Jun 19, 2025
Reported By Admin
Tenders invited for egg and milk distribution, vehicle rental, etc.

മുട്ട, പാൽ വിതരണം: ടെണ്ടർ ക്ഷണിച്ചു

വനിത-ശിശു വികസന വകുപ്പിന്റെ ഓമശ്ശേരിയിലെ കൊടുവള്ളി അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിൽ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26 വർഷം മുട്ട, പാൽ വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു. ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ 148 സെന്ററുകളിലാണ് വിതരണം ചെയ്യേണ്ടത്. ടെണ്ടറുകൾ ജൂലൈ രണ്ടിന് ഉച്ചക്ക് ഒരു മണിക്കകം അതത് പഞ്ചായത്തുകളിലെ ഐസിഡിഎസ് സൂപ്പർവൈസർമാർക്ക് അയക്കണം. ഫോൺ: 04922281044.

വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി മാസ വാടക അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ജൂൺ 30 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻപായി പ്രിൻസിപ്പാൾ, ഡയറ്റ്, രാമവർമ്മപുരം, തൃശ്ശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

കാറ് / ജീപ്പ് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവ്യശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള കാറ് / ജീപ്പ് എന്നിവ ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂലൈ നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൃശ്ശൂർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ എന്ന വിലാസത്തിൽ ടെണ്ടർ സമർപ്പിക്കണം. ഫോൺ : 0487 2364445.

വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് ജൂൺ മാസം മുതൽ അടുത്ത ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 26ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സമർപ്പിക്കാം. വാഹനത്തിന്റെ കാലപ്പഴക്കം 12 വർഷത്തിൽ കൂടരുത്. വാഹനത്തിന്റെ ആർ.സി ബുക്ക്, പെർമിറ്റ്, ഫിറ്റ്നെസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പി.യു.സി.സി എന്നീ രേഖകളുടെ ശരിപകർപ്പുകൾ ടെണ്ടറിനോടൊപ്പം സമർപ്പിക്കണം. തളിക്കുളം ശിശു വികസന പദ്ധതി ഓഫീസറുടെ വിലാസത്തിലാണ് ടെണ്ടറുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടത്. ഫോൺ: 0487 2394522.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.