Sections

ഡബിൾഡോർ ഫ്രിഡ്ജ്, എസി, പ്രൊജക്ഷൻ മൈക്രോസ്കോപ്പ് തുടങ്ങിവയ്ക്കും വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാനും ടെൻഡറുകൾ ക്ഷണിച്ചു

Saturday, Dec 09, 2023
Reported By Admin
Tenders Invited

ഓഫ് റോഡ് വാഹനം ടെൻഡർ ക്ഷണിച്ചു

അടിമാലി ശിശുവികസനപദ്ധതി ഓഫീസിലേക്ക് ടാക്സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കമുള്ള ഒരു ഓഫ് റോഡ് വാഹനം 2024 ജനുവരി 01 മുതൽ 2024 ഡിസംബർ 31 വരെ ലഭ്യമാക്കുവാൻ താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച് ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ ഫോമുകൾ ഡിസംബർ 23ന് 12 മണി വരെ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്നും നിശ്ചിത വില നൽകി പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാം. മുദ്ര വെച്ച ടെൻഡറുകൾ ഡിസംബർ 23ന് 2 മണി വരെ ശിശുവികസന പദ്ധതി ഓഫീസർ, അടിമാലി പി ഒ-685565 എന്ന വിലാസത്തിൽ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ കരാർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 223966.

പ്രൊജക്ഷൻ മൈക്രോസ്കോപ് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗത്തിലേക്ക് പ്രൊജക്ഷൻ മൈക്രോസ്കോപ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14 ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0481 2597279

വ്യാപാര പരസ്യം; ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ കോമ്പൗണ്ട് ചുറ്റുമതിലിൽ വ്യാപാര പരസ്യം എഴുതുന്നതിന് ഒരു വർഷത്തേക്കുള്ള അവകാശം ക്വട്ടേഷൻ മുഖേന നൽകുന്നു. താൽപര്യമുള്ളവർ ചതുരശ്ര മീറ്ററിന് എന്ന കണക്കിൽ നിരക്ക് രേഖപ്പെടുത്തി ഡിസംബർ 13ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 7012774707.

എ.സി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിൽ ഡാമിന് സമീപത്തുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എ.സി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 11 ന് ഉച്ചയ്ക്ക് 12 നകം എക്സിക്യൂട്ടീവ് എൻജിനീയർ, കെ.പി.ഐ.പി ഡിവിഷൻ-1, കാഞ്ഞിരപ്പുഴ വിലാസത്തിൽ ലഭ്യമാക്കണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ക്വട്ടേഷൻ അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. ഫോൺ: 04924 238227.

ഡബിൾ ഡോർ ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്ക് 2023-24 അദ്ധ്യയന വർഷത്തേക്ക് 265 ലിറ്റർ മൂന്നു സ്റ്റാർ ഡബിൾ ഡോർ ഫ്രിഡ്ജ് വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ എട്ടിന് മൂന്നു മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് മുൻപാകെ നൽകണം.അന്നേ ദിവസം 3.30 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ഫോൺ 0495 2376364.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.