Sections

വിവിധ ഇടങ്ങളിലെ അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിനായും ആശുപത്രി കാന്റീൻ നടത്തിപ്പിനായും ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jan 27, 2024
Reported By Admin
Tenders Invited

അങ്കണവാടി പ്രീ സ്കൂൾ കിറ്റിന് ടെൻഡർ ക്ഷണിച്ചു

നടപ്പ് സാമ്പത്തിക വർഷത്തിൽ കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികളിൽ അങ്കണവാടി പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റിന് ടെൻഡർ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മുദ്രവെച്ച കവറിൽ അപേക്ഷിക്കാം. ഫോം വിൽക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ന് പകൽ 12 മണി. അന്നേ ദിവസം പകൽ 1 മണി വരെ ടെൻഡർ സ്വീകരിക്കും. ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാമ്പിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 04868 252007.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പന്തലായനി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 98 അങ്കണവാടികളിലേക്ക് 2023-24 വർഷത്തെ അങ്കണവാടി പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരു മണി. ഫോൺ : 8281999298.

പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ 171 അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ പ്രീസ്കൂൾ കിറ്റിൽ ഉൾപ്പെടുത്തി കളറിംഗ് ബുക്ക് (20 പേജുകൾ), മലയാളം സ്റ്റോറി ബുക്ക്, അസസ്സ്മെന്റ് കാർഡ് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി അഞ്ച് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് 2.30ന് ടെണ്ടറുകൾ തുറക്കുന്നതാണ്. ഫോൺ : 0496-2612477

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ പള്ളുരുത്തി ശിശു വികസന പദ്ധതി കാര്യാലയത്തിലെ 93 അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിലേക്കായി പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജിഎസ് ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 01 ഉച്ചയ്ക്ക് 2 വരെ.

കൊച്ചി അർബൻ 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ 2023-2024 സാമ്പത്തിക വർഷത്തിൽ ആവശ്യമായ പ്രീസ്കൂൾ സാധനങ്ങൾ അങ്കണവാടികളിൽ എത്തിച്ച് നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച് വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാണ്. ഫോൺ 0484 -2706695.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള വിവിധ അങ്കണവാടികൾക്ക് പ്രീസ്കൂൾ ഇനങ്ങൾ പ്രത്യേക കിറ്റുകളിലാക്കി അങ്കണവാടികളിൽ എത്തിച്ചു നൽകുന്നതിന് ജി.എസ്.റ്റി. രജിസ്ട്രേഷനുള്ള അംഗീകൃത വിതരണക്കാർ, അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മുദ്ര വച്ചതും, മത്സരാധിഷ്ഠിതവുമായ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 06 ഉച്ചയ്ക്ക് 1 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈപ്പിൻ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0484 2496656.

കാന്റീൻ നടത്തിപ്പ് ദർഘാസ്

ആരോഗ്യ വകുപ്പിന് കീഴിലെ അഗളി സി.എച്ച്.സി ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന എച്ച്.എം.സി കാന്റീൻ നടത്തിപ്പിനായി ദർഘാസ് ക്ഷണിച്ചു. ജനുവരി 31 ന് രാവിലെ 11 വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് തുറക്കും. നിരതദ്രവ്യം 5000 രൂപ. ഫോൺ: 04924 296921,9446720017.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.