- Trending Now:
ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് 2024 സെപ്തംബർ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ ലാബ് റീ എജന്റും അനുബന്ധ വസ്തുക്കളും റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 29 രാവിലെ 11 മണി വരെ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം രാവിലെ 11.30 ന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2728400.
ആലപ്പുഴ: ആലപ്പുഴ സ്പെഷ്യൽ തഹസിൽദാർ എൽ.എ. (ജനറൽ) ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്ക് വിധേയമായി മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 30.
കേരള സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഐഡി: 2024_SCEC-685579_1 പ്രതിമാസ വാടക 50000 രൂപ അധികരിക്കാതെ 1 വർഷ കാലയളവിലേക്കോ കമ്മിഷണർ പിരിയുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് ആവശ്യം. ടൊയോട്ട ഇന്നോവ - 2 എണ്ണം, ഒരു മഹീന്ദ്ര മരാസോ എന്നിവയാണ് ആവശ്യം. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27 ഉചയ്ക്ക് 3 മണി. ടെൻഡർ തുറക്കുന്ന തീയതി ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് 3 മണി. വിശദവിവരങ്ങൾക്ക് 0471-2311114 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ, www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.