Sections

സർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Sep 15, 2023
Reported By Admin
Tenders Invited

വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പ് കോഴിക്കോട് റീജിയണൽ ജോയന്റ് ഡയറക്ടർ ഓഫീസിന്റെ ഔദ്യോഗിക യാത്രാ ആവശ്യങ്ങൾക്കായി യാത്രാ വാഹനം/കാർ 2024 മാർച്ച് 31 വരെ കിലോമീറ്റർ നിരക്കിൽ നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇൻഷൂറൻസ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകർപ്പ്, നിരതദ്രവ്യമായി 2500/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ ക്വട്ടേഷനോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. വ്യക്തമായ വിലാസത്തോടുകൂടിയ (ഫോൺ നമ്പർ സഹിതം) സീൽ ചെയ്ത ക്വട്ടേഷനുകൾ ഒക്ടോബർ നാലിന് ഉച്ചക്ക് ശേഷം രണ്ട് മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകീട്ട് മൂന്ന് മണിക്ക് പ്രസ്തുത ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 - 2373862

ആലപ്പുഴ: ജില്ല വനിത ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ കാർ വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 21-ന് ഉച്ചക്ക് ഒരു മണിവരെ ടെണ്ടർ നൽകാം. ഫോൺ: 0477 2960147.

ചാവക്കാട് ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. 2400 രൂപയാണ് നിരതദ്രവ്യം. സെപ്റ്റംബർ 21 ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0487 2507707.

മണ്ണാർക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് വാടകക്ക് വാഹനം എടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ദർഘാസ് അടങ്കൽ തുക 2,40,000 രൂപ. ദർഘാസുകൾ സെപ്റ്റംബർ 29 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ദർഘാസുകൾ തുറക്കും. വാഹനത്തിന് ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ട് അന്വേഷിക്കാമെന്ന് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 9539892204.

ക്വട്ടേഷൻ ക്ഷണിച്ചു

2023 നവംബർ ഒന്നിലെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് ദർബാർ ഹാൾ അലങ്കരിക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. തുണികൊണ്ടുള്ള കമാനം (തെർമോകോൾ അക്ഷരങ്ങൾ ഉപയോഗിച്ചു കന്റോൺമെന്റ് ഗേറ്റിലും നോർത്ത് ഗേറ്റിലും - 2 എണ്ണം), ദർബാർ ഹാളിനു മുൻപിലുള്ള കമാനം, പ്ലാറ്റ്ഫോം, ബാക്ഡ്രോപ്പ്, ഫ്ളവർ സെറ്റിങ്, വിഐപി ചെയർ, കസേര, പ്ലാസ്റ്റിക് ചെയർ, കൂളർ, പോഡിയം, കാർപറ്റ്, നിലവിളക്ക്, ക്ലോത്ത് ബാനർ എന്നീ ക്രമീകരണങ്ങളാണ് ഒരുക്കേണ്ടത്. മുദ്രവച്ച ക്വട്ടേഷൻ ഒക്ടോബർ അഞ്ചിനു മുൻപായി ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, അനക്സ് 1, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഈ തീയതിക്കു ശേഷം ലഭിക്കുന്ന ക്വട്ടേഷൻ പരിഗണിക്കില്ല.

സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി സ്പോർട്സ് ക്യാമ്പ് നടത്തുന്നതിനായി ജില്ലയിലെ 18 സ്കൂളുകളിലേക്ക് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 29 ന് വൈകിട്ട് നാലിനകം നൽകണം. അടങ്കൽ തുക 3,80,000 രൂപ. കൂടുതൽ വിവരങ്ങൾ ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0491-2911098, 9544114632.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.