Sections

ആർട്ടിഫിഷൽ താച്ച് റൂഫിങ്ങ്, വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, May 06, 2025
Reported By Admin
Tenders have been invited for works such as provision of artificial thatch roofing, water quality mo

ആർട്ടിഫിഷൽ താച്ച് റൂഫിങ്ങ്: ടെൻഡർ ക്ഷണിച്ചു

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റർപ്രിട്ടേഷൻ സെന്ററിലെ ഒരു ഹട്ടിന്റെ മേൽക്കൂര ആർട്ടിഫിഷൽ താച്ച് റൂഫിങ്ങ് ചെയാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മെയ് ഒൻപതിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ- 9778783522.

വാഹനം വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ശുചിത്വ മിഷൻ ഓഫീസ് ഉപയോഗത്തിനായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്ക് വൃക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 15 ന് വൈകിട്ട് 5 ന് മുൻപായി ജില്ലാ ശുചിത്വ മിഷൻ ഓഫീസിലോ ,നേരിട്ടോ , തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ശുചിത്വ മിഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം റീ- ടെൻഡർ ക്ഷണിച്ചു

റിയൽ ടൈം വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം വിതരണം ചെയ്യുന്നതിനായി പരിചയസമ്പന്നരായ ഏജൻസികളിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് യോഗ്യതയുള്ള ഏജൻസികൾ www.etender kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ക്വട്ടേഷൻ ക്ഷണിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹണം നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 12ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷൻ ഫോറം ലഭിക്കും. വിവരങ്ങൾക്ക്: http://tender.lsgd.gov.in/pages/displaytender.php, www.etenders.kerala.gov.in.

വാഹനത്തിന് ടെൻഡർ ക്ഷണിച്ചു

സ്പെഷ്യൽ തഹസിൽദാർ (എൽഎ) കിഫ്ബിയുടെ കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടകക്ക് വാഹനത്തിന് ടെൻഡർ ക്ഷണിച്ചു. മെയ് 15ന് വൈകീട്ട് മൂന്ന് വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 9495764908, 8547210358.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.