Sections

ചെരുപ്പുകൾ, ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകൾ, ചാണകപ്പൊടി എന്നിവ വിതരണം ചെയ്യൽ, വാഹനങ്ങൾ, ബോട്ടുകൾ വാടകയ്ക്ക് ലഭ്യമാക്കൽ, ഓഡിറ്റിംഗ് തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, May 03, 2025
Reported By Admin
Tenders have been invited for works such as distribution of sandals, hybrid chendumalli seeds, cow d

വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസിന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെർമിറ്റുമുള്ള വാഹനഉടമകൾ/സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നു ടെൻഡറുകൾ ക്ഷണിച്ചു. വാഹനത്തിന് ഏഴുവർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. ടെൻഡറുകൾ മേയ് 21 ഉച്ചകഴിഞ്ഞ് 2.30വരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്ക് തുറക്കും. വിലാസം- ശിശുവികസന പദ്ധതി ഓഫീസർ കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി. കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിൽനിന്ന് ലഭിക്കും.

കാർ വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കണ്ണൂർ പ്രൊജക്റ്റ് ഓഫീസിലേക്ക് കാർ (അഞ്ച് സീറ്റർ) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ഡെപ്യൂട്ടി ജനറൽ മാനേജർ, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് പ്രൊജക്റ്റ് ഓഫീസ്, എകെജി നഗർ കോളനി, ഇബ്രാഹിംകുട്ടി റോഡ്, സൗത്ത് ബസാർ കണ്ണൂർ - 670002 എന്ന വിലാസത്തിൽ മെയ് 14 വൈകുന്നേരം മൂന്നിനകം ലഭിക്കണം. ഫോൺ: 7034077016, 9447548783.

വാഹനം വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

പാലക്കാട്: ജില്ലാ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് സെൽ ഓഫീസ് ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് വിട്ട് നൽകാൻ ടെണ്ടർ ക്ഷണിച്ചു. ഒരു വർഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയിലാണ് വാഹനം വിട്ട് നൽകേണ്ടത്. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർ മുദ്രവെച്ച ടെണ്ടറുകൾ മെയ് 16 രണ്ട് മണിക്ക് മുമ്പ് അയക്കണം. ഫോൺ: 8281999027.

ചെരുപ്പുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

എറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അഞ്ചു മുതൽ പ്ലസ് ടൂ വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ആവശ്യമായ ചെരുപ്പുകൾ (ഒരു ജോഡി വീതം) വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ മേയ് ഏഴിന് മൂന്നുമണിക്ക് മുൻപായി ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം നാലുമണിക്ക് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2530399.

ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകൾ ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലത്തേക്ക് ചെണ്ടുമല്ലി പൂക്കളുടെ വിതരണം ലക്ഷ്യമിട്ട് 90500 ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകൾ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകൾ പാലയാട് സ്റ്റേറ്റ് കോക്കനട്ട് നഴ്സറി സീനിയർ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ മെയ് 17 രാവിലെ 11 നകം ലഭിക്കണം. ഫോൺ: 04902345766.

ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ ജില്ലാ കൃഷിത്തോട്ടത്തിലെ വിളകൾക്കായി 30 ടൺ ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് 13 ന് രാവിലെ 11 നകം ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ലഭിക്കണം. ഇ മെയിൽ: kannurdaf@gmail.com ഫോൺ: 0460 2203154.

ലബോറട്ടറിയുടെ പ്രവർത്തനം ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ മെഡിക്കൽ ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിക്കുന്നതിലേക്കായി പരിചയസമ്പന്നരായ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് 12 ന് രാവിലെ 11 നകം ക്വട്ടേഷനുകൾ സ്വീകരിക്കും. സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി, മെഡിക്കൽ കോളേജ് പി.ഒ, തൃശ്ശൂർ എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദാംശങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0487 2200310, 2200319.

ഓഡിറ്റ് ചെയ്ത് ബാലൻസ് ഷീറ്റ് ഉൾപ്പെടെ തയ്യാറാക്കുവാൻ ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ഫണ്ടിന്റെ 2013 ഏപ്രിൽ ഒന്ന് മുതൽ 2016 മാർച്ച് 31 വരെയുള്ള കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് ബാലൻസ് ഷീറ്റ് ഉൾപ്പെടെ തയ്യാറാക്കുവാൻ താത്പര്യമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകർക്ക് സി.എ.ജി രജിസ്ട്രേഷൻ , റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഡ് നമ്പർ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, മുളം കുന്നത്തുകാവ്, തൃശ്ശൂർ - 680596 എന്ന വിലാസത്തിൽ മെയ് ഒൻപതിന് ഉച്ചയ്ക്ക് രണ്ടിനകം മുദ്രവെച്ച കവറിനു മുകളിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്ന മേലെഴുത്തോടുകൂടി സമർപ്പിക്കണം. ഫോൺ:0487 2200310, 0487 2200319.

ബോട്ടുകൾ വാടകക്ക് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള ട്രോളിങ് നിരോധന കാലയളവിൽ ജില്ലയിൽ കടൽ പട്രോളിങ്, കടൽരക്ഷാ പ്രവർത്തനം എന്നിവക്കായി ബോട്ടുകൾ വാടകക്ക് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 13ന് ഉച്ചക്ക് 2.30നകം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിലെ ഫിഷറീസ് അസി. ഡയറക്ടർക്ക് സമർപ്പിക്കണം. ഫോൺ: 0495-2414074, 9496007052.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.