Sections

ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കെട്ടിടം പൊളിച്ച് നീക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, May 02, 2025
Reported By Admin
Tenders have been invited for various works including distribution of laptops and related equipment,

വാഹനം വാടകയ്ക്ക് റീ-ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് 2025 - 2026 കാലയളവിലേക്കായി വാഹനം വാടകയ്ക്ക് എടുത്തുപയോഗിക്കുന്നതിന്, ടാക്സി പെർമിറ്റ് ഉളളതും ഏഴു വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ, ജീപ്പ് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകാൻ റീ-ടെൻണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി മേയ് 21 ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 0477-2241644.

ഇലക്ട്രോഡ് വിതരണം ടെൻഡർ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമുള്ള ഇലക്ട്രോഡ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മെയ് എട്ട് വൈകിട്ട് അഞ്ച്. ഫോൺ: 0468 2214108.

ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും റീടെൻഡർ ക്ഷണിച്ചു

വിതുര ഗവ.വി ആൻഡ് എച്ച്.എസ്.എസിലെ സ്കിൽ ഡെവലപ്മെന്റ് സെന്ററിലേക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് റീടെൻഡർ ക്ഷണിച്ചു. റീടെൻഡർ ഫോമുകൾ സ്കൂൾ ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. മെയ് 16ന് വൈകിട്ട് രണ്ടു മണിവരെ റീടെൻഡറുകൾ മുദ്രവച്ച് സമർപ്പിക്കാനാകും. അന്നേദിവസം വൈകീട്ട് 3ന് റീടെൻഡറുകൾ തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400879211.

കെട്ടിടം പൊളിച്ചുനീക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

ചെറുവണ്ണൂർ ജിവിഎച്ച്എസ്എസ് കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചുനീക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നടപടികൾ മെയ് 15ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഹൈസകൂൾ ഓഫീസിൽ അറിയാം.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.