- Trending Now:
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന്റെ 2023-24 വർഷത്തെ കോളേജ് മാഗസിൻ പ്രിന്റ് ചെയ്ത് വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 30 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും.
സംസ്ഥാന മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ഒൻപതിന് കണ്ണൂർ താണ സാധു കല്യാണ മണ്ഡപത്തിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിന്റെ സംഘാടനത്തിന് എൽ.ഇ.ഡി വാൾ (12 x 6), ടി.വി (50 ഇഞ്ച് ), ഗേറ്റ് ആന്റ് സ്റ്റേജ് ഡെക്കറേഷൻ, ലൈറ്റ് ആന്റ് 5000 വാട്ട്സ് സൗണ്ട് സിസ്റ്റം, ജനറേറ്റർ (ഡീസൽ സഹിതം പരിപാടിയിൽ മുഴുവൻ സമയം പ്രവർത്തിപ്പിക്കുന്നതിന്), ബാക്ക് ഡ്രോപ്പ്, വലിയ രണ്ട് കൂളറുകൾ, രണ്ട് പെഡസ്ട്രിയൽ ഫാൻ, നാല് കോഡ്ലെസ് മൈക്ക്, മറ്റു ക്രമീകരണങ്ങൾ തുടങ്ങിയവ സജ്ജീകരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 30 ന് ഉച്ചക്ക് രണ്ടിന് മുൻപായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കണം. നിശ്ചിത ദിവസം ലഭിക്കുന്ന ക്വട്ടേഷനുകൾ അന്ന് വൈകിട്ട് അഞ്ചിന് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷൻ അംഗീകരിക്കുന്നതുമായിരിക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 670002 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:04972 700231
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് 2025-26 അധ്യയനവർഷം യൂണിഫോം വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. 4,67,350 രൂപയാണ് അടങ്കൽ തുക. മെയ് 16 നു ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ടെണ്ടറുകൾ സീനിയർ സൂപ്രണ്ട്, മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ചാലക്കുടി, നായരങ്ങാടി എന്ന വിലാസത്തിൽ ലഭിക്കണം. മെയ് 16 നു ഉച്ചയ്ക്ക് രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ: 9207098160.
ജില്ലാ ഐ.സി.ഡി.എസ് കാര്യാലയത്തിന്റെ ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു വർഷത്തേക്ക് വാഹനം (ഏഴ് സീറ്റിനു മുൻഗണന) 28,000 രൂപ നിരക്കിൽ ഡ്രൈ ലീസ് (ഡ്രൈവർ ഇല്ലാതെ വാഹനം മാത്രം) വ്യവസ്ഥയിൽ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ മെയ് അഞ്ചിന് വൈകീട്ട് മൂന്നിനുള്ളിൽ അപേക്ഷിക്കണം. വിലാസം: പ്രോഗ്രാം ഓഫീസർ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാതല ഐ.സി.ഡി.എസ് സെൽ മലപ്പുറം, സിവിൽ സ്റ്റേഷൻ മലപ്പുറം 676505. ഫോൺ: 0483 2730084, ഇ-മെയിൽ: prgofficempm@gmail.com.
2025 വർഷത്തിൽ കാർത്തികപ്പള്ളി താലൂക്കിൽ വെള്ളപ്പൊക്ക കെടുതികൾ രൂക്ഷമാകുന്ന സാഹചര്യം സംജാതമാകുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉപയോഗിക്കേണ്ടിവരുന്ന ട്യൂബ് ലൈറ്റ്, ജനറേറ്റർ, ഗ്യാസ് അടുപ്പ്, ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനുള്ള വിവിധതരം പാത്രങ്ങൾ, ജെ.സി.ബി, ക്രെയിൻ, പെട്ടി ഓട്ടോ മുതലായ അനുബന്ധമായി നൽകിയിട്ടുള്ളവയുടെ വാടക നിശ്ചയിക്കുന്നതിലേക്കായി ഈ സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 30-ാം തീയതി രാവിലെ 11 മണിക്ക് കാർത്തികപ്പള്ളി താലൂക്ക് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.ഫോൺ :04792412797.
ആലപ്പുഴ ഗവ. റ്റി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശേഖരിക്കപ്പെടുന്ന ബയോമെഡിക്കൽ, ഇലക്ട്രോണിക്സ് ഒഴികെയുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി മെയ് 12 ഉച്ചക്ക് 2.30. ഫോൺ: 0477-2282021.
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിനായി വാഹന അനൗൺസ്മെന്റിന് ക്വട്ടേഷൻ ക്ഷണിച്ചു. വാഹന വാടക, ഇന്ധനചെലവ്, സൗണ്ട് സിസ്റ്റം, ഡ്രൈവർ എന്നിവക്ക് ഉൾപ്പെടെയുള്ള തുക ചേർത്താണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. ഏപ്രിൽ 27ന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഉച്ചക്ക് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 0495 2370225.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.