Sections

ജിപിഎസ് സംവിധാനം സ്ഥാപിക്കൽ, വീഡിയോ/ഫോട്ടോഗ്രാഫി ചിത്രീകരണം, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, മരുന്നുകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Mar 14, 2024
Reported By Admin
Tenders Invited

മരുന്നുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ കെ.എ.എസ്.പി ഇൻഷുറൻസ് പദ്ധതിയിൻ കീഴിൽ വരുന്ന രോഗികൾക്ക് 2024-25 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 19 ന് ഉച്ചയ്ക്ക് ശേഷം 3 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2210648.

വാഹനം വാടകയ്ക്ക് ടെൻഡർ ക്ഷണിച്ചു

സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആയവന പ്രഥമിക ആരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് ആയവന ഗ്രാമപഞ്ചായത്തിനോട് ചേർന്നുളള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് അന്തേവാസികളെ വീടുകളിൽ പോയി കൊണ്ടുവരുന്നതിനും തിരിച്ചു കൊണ്ടുപോകുന്നതിനും 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് വാഹനം (10 സീറ്റിൽ കുറയാത്ത) വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുളള വൃക്തികളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23വൈകിട്ട് 3 വരെ.

വീഡിയോഗ്രഫിക് ചിത്രീകരണം ക്വട്ടേഷൻ ക്ഷണിച്ചു

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 14 നിയമസഭ മണ്ഡലങ്ങളിലും എംസിസി, എഫ് എസ് ടി, എസ് എസ് ടി, വിഎസ് ടി, റിട്ടേണിംഗ് ഓഫീസർമാരുടെ ഓഫീസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് അവധി ദിവസങ്ങൾ അടക്കം 24 മണിക്കൂറും വീഡിയോഗ്രഫിക് ചിത്രീകരണം നടത്തുന്നതിനായി ഏറ്റവും കുറഞ്ഞത് 150 മുതൽ 200 വരെ യൂണിറ്റുകൾ വിതരണം ചെയ്യുവാൻ കഴിയുന്ന വ്യതക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വച്ച കവറിൽ ക്വട്ടേഷൻ ക്ഷണിച്ചു. ഒരോ യൂണിറ്റിൻറെയും ചിത്രീകരണം അതാത് ദിവസം സിഡിയിലാക്കി ഈ ആഫീസിൽ നിന്നും നിർദ്ദേശിക്കുന്ന ഓഫീസറെ ഏൽപിക്കേണ്ടതാണ്. ക്വട്ടേഷൻ പ്രകാരം ഒരുയൂണിറ്റിൻറെ സമയദൈർഘ്യം 8 മണിക്കൂറുകൾ ആയിരിക്കും. (8 x 3). ക്വട്ടേഷനുകൾ മാർച്ച് 13 മുതൽ 16 ന് വൈകുന്നേരം 3 വരെ സ്വീകരിക്കും. മുദ്രവച്ച കവറിനു പുറത്ത് 2024 പൊതു തിരഞ്ഞെടുപ്പ് - വീഡിയോഗ്രഫി ക്വട്ടേഷൻ എന്ന് എഴുതിയിരിക്കേണ്ടതാണ്. ക്വട്ടേഷനുകൾ 16.03.2024 വൈകുന്നേരം 3.15 പിഎം ന് എറണാകുളം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് ക്വട്ട് ചെയ്യുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ജില്ലാ ഇലക്ഷൻ ആഫീസർ അനുവദിക്കുന്നതായിരിക്കും ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തികൾ സ്ഥാപനങ്ങൾ ജിഎസ് ടി നമ്പർ, പാൻ നമ്പർ എന്നിവ ക്വട്ടേഷനിൽ സൂചിപ്പിച്ചിരിക്കേണ്ടതും ക്വട്ടേഷൻ അംഗീകരിക്കുന്ന പക്ഷം ആവശ്യമായ നിരത ദ്രവ്യം കെട്ടിവെക്കേണ്ടതുമാണ്. ക്വട്ടേഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള അന്തിമ തീരുമാനം ജില്ലാ ഇലക്ഷൻ ഓഫീസറിൽ നിക്ഷിപ്തമാണ്.

വീഡിയോ/ ഫോട്ടോഗ്രാഫർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു

ലോകസഭാ തിരഞ്ഞെടുപ്പ് ജോലികളുടെയും അനുബന്ധ കാര്യങ്ങളുടെയും വീഡിയോ ചിത്രീകരണങ്ങൾ നടത്തി പകർപ്പ് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വീഡിയോ/ ഫോട്ടോഗ്രാഫർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഏകദേശം 150 ക്യാമറകൾ പ്രതിദിനം ആവശ്യമായി വരും. ഒരു ലക്ഷം രൂപയുടെ നിരതദ്രവ്യം ജില്ലാ കലക്ടറുടെ പേരിൽ ഡി.ഡി എടുത്ത് സമർപ്പിക്കണം. സീൽ ചെയ്ത കവറിന് പുറത്ത് 'ലോക്സഭാ തിരഞ്ഞെടുപ്പ് 2024- വീഡിയോ ചിത്രീകരണത്തിനുള്ള ടെൻഡർ' എന്ന് രേഖപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആൻഡ് ജില്ലാ കലക്ടർ, തൃശൂർ വിലാസത്തിൽ മാർച്ച് 16ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. മാർച്ച് 15 ഉച്ചയ്ക്ക് രണ്ടുവരെ ടെൻഡർ ഫോം വിതരണം ചെയ്യും.

ജിപിഎസ്; ടെൻഡർ ക്ഷണിച്ചു

ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജിപിഎസ് സംവിധാനം സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് 15ന് വൈകീട്ട് നാലിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ ടെൻഡർ ലഭ്യമാക്കണം. 8.25 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച വെള്ളപേപ്പറിലാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ കലക്ടറേറ്റിൽ ലഭിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.