Sections

പരസ്യബോർഡുകൾ തയ്യാറാക്കൽ, മെഡിസിൻ, സ്പോർട്സ് ഉപകരണങ്ങൾ, സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ തുടങ്ങിയവ വിതരണം ചെയ്യൽ, വാഹാനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി നിരവധി പ്രവൃത്തികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Dec 05, 2023
Reported By Admin
Tenders Invited

പരസ്യം സ്ഥാപിക്കുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ജയിൽ വക ഭൂമിയുടെ പുതിയ കോമ്പൗണ്ട് മതിലിൽ ഒരു വർഷ കാലയളവിലേക്ക് പരസ്യം സ്ഥാപിക്കുന്നതിനായി മത്സരാധിഷ്ഠിത മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ബൈപ്പാസ് റോഡിനു വശത്ത് 1700 സ്ക്വയർ ഫീറ്റിലും ജയിൽ റോഡിനു വശത്ത് 2200 സ്ക്വയർ ഫീറ്റിലും മൊത്തം 3900 സ്ക്വയർ ഫീറ്റിൽ പരസ്യം സ്ഥാപിക്കാവുന്നതാണ്.ജയിൽ സുരക്ഷയ്ക്ക് ഭംഗം വരാതെയും, മതിലിനും കേടുപാടുകൾ സംഭവിക്കാതെയും പരസ്യം എഴുതുകയോ, അല്ലെങ്കിൽ ഫ്രയിമുകളിൽ പതിപ്പിച്ചുകൊണ്ടോ മാത്രമേ പരസ്യം സ്ഥാപിക്കാൻ പാടുള്ളൂ. വൈദ്യുതി കണക്ഷനുകളും മറ്റും സ്വന്തം ചെലവിൽ ചെയ്യേണ്ടതാണ്. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി മൂന്ന്. ഫോറങ്ങൾ അന്നേ ദിവസം തന്നെ തുറക്കുന്നതാണ്. ഫോൺ : 0495 2722340.

തുണിയിൽ ബോർഡുകൾ തയ്യാറാക്കുന്നതിന് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 3യുടെ പരസ്യ പ്രചരണത്തിന് ആവശ്യമായ തുണിയിൽ തയ്യാർ ചെയ്ത ബോർഡുകൾ ചെയ്യുന്നതിന് വേണ്ടി താല്പര്യമുള്ള ഏജൻസികൾ/വ്യക്തികൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫോൺ : 0495- 2720012 www.dtpckozhikode.com, https://kozhikode.nic.in, www.keralatourism.org, https://www.keralaadventure.org.

മെഡിസിൻ വിതരണം ചെയ്യാനായി ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മെഡിസിൻ വിതരണം ചെയ്യാനായി ടെൻഡർ ക്ഷണിച്ചു. ഡിസംബർ 12ന് ഒരു മണിക്കകം നൽകണം. ഫോൺ: 04822277425.

വാഹനം വാടകയ്ക്ക്:റീ ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴിൽ മുതുകുളത്ത് പ്രവർത്തിക്കുന്ന അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്കാണ് ആവശ്യം. ഡിസംബർ 11ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെൻഡർ നൽകാം. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. ഫോൺ: 0479-2442059.

ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഹാൻഡി ക്രാഫ്റ്റ് യൂണിറ്റിന് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.

സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലേക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.

സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലേക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ വിതരണത്തിനും ഇൻസ്റ്റലേഷൻ ചെയ്യാനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ: 679338 എന്ന വിലാസത്തിൽ ഡിസംബർ 15ന് ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 04933202135.

ലാബ് ഉപകരണങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

പുല്ലാനൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലംബർ ജനറൽ കോഴ്സിന്റെ ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഉപകരണങ്ങളുടെ വിലയും നിശ്ചിത നിരക്കിലുള്ള നികുതിയും ഉൾക്കൊള്ളുന്ന ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്. ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ 'ലാബ് ഉപകരണങ്ങളുടെ ക്വട്ടേഷൻ' എന്ന് കവറിന് പുറത്ത് എഴുതി ഡിസംബർ 12ന് ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി പുല്ലാനൂർ വി.എച്ച്.എസ്.ഇ ഓഫീസിൽ ലഭിക്കണം. അന്നേദിവസം ഉച്ചക്ക് മൂന്നുമണിക്ക് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 0483 2771525.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.