Sections

പ്രീസ്കൂൾ കിറ്റ്, ലബോറട്ടറി ഉപകരണങ്ങൾ, മരുന്നും മറ്റവശ്യ സാധനങ്ങൾ, സ്പോർട്സ് കിറ്റ് തുടങ്ങിയവ വിതരണം ചെയ്യൽ വാഹനം വാടകയ്ക്ക ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Jan 24, 2024
Reported By Admin
Tenders Invited

പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കോട്ടയം: കടുത്തുരുത്തി ഐ.സി.ഡി.എസിന്റെ കീഴിലുള്ള 143 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിശദവിവരം കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും ഫോൺ: 9188959698.

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന്റെ കീഴിലുള്ള 117 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.ഫെബ്രുവരി 12 ന് ഉച്ചകഴിഞ്ഞു മൂന്നു മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 3.30 ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04828206170 9446120515.

ജില്ലയിലെ ആലങ്ങാട് ഐസിഡിഎസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേക്ക് 2023- 24 വർഷത്തിൽ ആവശ്യമായ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുളള മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ. 0484- 2603244. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 02 ഉച്ചയ്ക്ക് 2 വരെ.

ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങൾ ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്നും ഫെബ്രുവരി ആറിന് രാവിലെ 11.30 നു വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭ്യമാകുന്നതാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : സമയം ഫെബ്രുവരി ആറിന് ഉച്ചക്ക് 12.30ന്. ഫോൺ : 0496 2705228

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഓമശ്ശേരി ഫെഡറൽ ബാങ്കിന് സമീപത്തായി പ്രവർത്തിക്കുന്ന കൊടുവള്ളി അഡീഷണൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2023-24 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 3000 രൂപ നിരക്കിൽ 148 അങ്കണവാടികൾക്കാണ് പ്രീ സ്കൂൾ എജ്യുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ഒന്ന് ഉച്ചക്ക് ഒരു മണി. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495-2281044.

എടക്കാട് ഐ സി ഡി എസ് പ്രൊജക്ടിലെ 111 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എജുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും.

അഞ്ചാംലുംമൂട് ഐ സി ഡി എസ് പ്രോജക്ട് ഓഫിസിന്റെ പരിധിയിലുളള 119 അങ്കണവാടികളിലേക്ക് പ്രീസ്കൂൾകിറ്റ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ട്. വിവരങ്ങൾക്ക് അഞ്ചാലുംമൂട് ഐ സി ഡി എസ് ഓഫീസ്. ഫോൺ- 0474 2551311, 9747798418.

നടപ്പ് സാമ്പത്തിക വർഷത്തിൽ അഴുത അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 111 അങ്കണവാടികളിൽ അങ്കണവാടി പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റിന് ടെൻഡർ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മുദ്രവെച്ച കവറിൽ അപേക്ഷിക്കാം. ഫോം വിൽക്കുന്ന അവസാന തീയതി ഫെബ്രുവരി 8 ന് പകൽ 12 മണി വരെയാണ്. അന്നേ ദിവസം പകൽ 1 മണി വരെ ടെൻഡർ സ്വീകരിക്കുകയും 3 മണിക്ക് ടെൻഡർ തുറന്ന് പരിശോധന നടത്തും. ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാമ്പിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിട്ടുളള സവിശേഷതകൾ, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓർഡർ ലഭിച്ച് 15 ദിവസത്തിനുളളിൽ സാധനങ്ങൾ എത്തിക്കണം. കൂടുതൽ വിവരങ്ങൾ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന അഴുത അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ നേരിട്ട് അറിയാം. ഫോൺ: 04869 252030.

വാഹന ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ല പ്രൊബേഷൻ ഓഫീസിലേക്ക് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഔദ്യോഗികാവശ്യങ്ങൾക്കായി ടാക്സി പെർമിറ്റ് ഉള്ളതും ഏഴു വർഷത്തിൽ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാർ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ നിന്ന് സീൽ ചെയ്ത കവറിൽ ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക് രണ്ട് മണി വരെ ടെൻഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
ഫോൺ: 0477 2238450.

മരുന്നുകളും മറ്റവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി മരുന്നുകളും മറ്റവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ജനുവരി 29 ന് ഉച്ചയ്ക്ക് 12 വരെ നൽകാം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ടെൻഡർ തുറക്കും. വിവരങ്ങൾക്ക് ഓഫീസിലും 04923 296222 ലും ലഭിക്കും.

ലബോറട്ടറി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മെറ്റീരിയൽ ടെസ്റ്റിംഗിനാവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 32 123-24 - സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മെറ്റീരിയൽ ടെസ്റ്റിംഗിനാവശ്യമായ ലബോറട്ടറി ഉപകരണങ്ങൾ വിതരണത്തിനുള്ള ക്വട്ടേഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തി 'പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് ,കോഴിക്കോട്,വെസ്റ്റ് ഹിൽ (പി ഒ), 673005.' എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ് . പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 31 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. www.geckkd.ac.in

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്പോർട്സ് സ്കൂളിൽ ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജനുവരി 30ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2712921, 7034445114.

സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു

കൂത്തുപറമ്പ് എം എൽ എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 147 വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31ന് വൈകിട്ട് അഞ്ച് മണി.

അങ്കണവാടികളുടെ നവീകരണ പ്രവർത്തികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു

പൊൻകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ 31 അങ്കണവാടികളുടെ നവീകരണ പ്രവർത്തികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി -ജനുവരി 29. വിവരങ്ങൾക്ക് ഇത്തിക്കര ശിശുവികസന പദ്ധതിഓഫീസ്. ഫോൺ: 9447017054.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.