Sections

ഡെർമറ്റോസ്കോപ്പ് വിതരണം, പ്രീസ്കൂൾ കിറ്റ്, മൈക്രോ പ്രോസസർ കിറ്റ് തുടങ്ങിയവ ലഭ്യമാക്കൽ, ലാബ് ടെസ്റ്റുകൾ ചെയ്യൽ, വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jan 22, 2024
Reported By Admin
Tenders Invited

ഡെർമറ്റോസ്കോപ്പ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗത്തിലേക്ക് ഡെർമറ്റോസ്കോപ്പ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 22ന് ഉച്ചയ്ക്ക് 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടി ന് തുറക്കും.ഫോൺ: 0481 -2597279, 2597284

ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികളായ ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ്, മെഡിസെപ്പ് പദ്ധതിയുടെ കീഴിൽ വരുന്ന രോഗികൾക്ക് 2024 ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ സർക്കാർ ആശുപത്രി/ സർക്കാർ സംവിധാനത്തിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് ഗവ അംഗീകൃത യോഗ്യതയുള്ള ലാബ് ടെക്നീഷ്യന്മാർ സേവനം അനുഷ്ഠിക്കുന്ന ലാബുകളിൽനിന്നും യോഗ്യമായ സ്ഥാപനങ്ങൾ/വിതരണക്കാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. 3000 രൂപയാണ് നിരത ദ്രവ്യം. ദർഘാസുകൾ ജനുവരി 30 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദാർഘാസുകൾ തുറക്കും. ഫോൺ: 0466 2344053

വാഹന ഉടമകളിൽ നിന്ന് ഓൺലൈൻ ഇ-ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ഡിവിഷൻ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട് ഓഫീസിലേക്ക് രണ്ട് വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ഓൺലൈൻ ഇ-ടെണ്ടർ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോർ വീലർ മോട്ടോർ വാഹനത്തിൽ 1000 കിലോഗ്രാമിൽ കുറയാത്ത ഭാരം വഹിക്കാനുള്ള ശേഷിയും ഒരു തപാൽ ഉദ്യോഗസ്ഥന് യാത്ര ചെയ്യാനുള്ള ഇരിപ്പിട സംവിധാനവും ഉണ്ടായിരിക്കണം. ഓൺലൈൻ ഇ-ടെണ്ടർ https://gem.gov.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോൺ: 0487 2420350, 0487 2423531.

പ്രീ സ്കൂൾ കിറ്റ് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 121 അങ്കണവാടികൾക്ക് 2023-24 സാമ്പത്തിക വർഷത്തിൽ പ്രീ സ്കൂൾ കിറ്റ് ലഭ്യമാക്കുന്നതിന് സ്റ്റോർ പർച്ചേയ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ടു മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ കൊടകര മിനി സിവിൽ സ്റ്റേഷനിലെ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ബന്ധപ്പെടുക. ഫോൺ: 0480 2727990.

പ്രിന്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിലെ കെ.ടി.യു എക്സാം സെന്ററിലേക്ക് പുതിയ പ്രിന്റുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ഗവ എൻജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തിൽ ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ട് വരെ നൽകാം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷനുകൾ തുറക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466-2260350.

മൈക്രോ പ്രോസസർ കിറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലേക്ക് ആവശ്യമായ മൈക്രോ പ്രോസസർ കിറ്റ് വിതരണത്തിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ഗവ എൻജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തിൽ ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിനകം അയക്കണം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷനുകൾ തുറക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 04662260350.

വാഹനങ്ങളുടെ ഉടമകളിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അമ്പലപ്പുഴ താലൂക്കിലെ വിവിധ വില്ലേജുകളിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് (മീഡിയം ഗുഡ്സ് വെഹിക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ ) വാഹനങ്ങളുടെ ഉടമകളിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചു. അമ്പലപ്പുഴ തഹസിൽദാരുടെ കാര്യാലയത്തിൽ ജനുവരി 30 പകൽ 5 മണി വരെ ദർഘാസ് നൽകാം. വിവരങ്ങൾക്ക് ഫോൺ : 0477 2253771.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.