Sections

ലബോറട്ടറി കെമിക്കൽസ്, മോളിക്യുലാർ ബയോളജി ഉൽപ്പന്നങ്ങൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, വിൻഡോ ഡോറുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Jun 20, 2025
Reported By Admin
Tenders have been invited for various works including provision of laboratory chemicals, molecular b

കടമുറികൾ വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷാഫോറം കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. ജൂൺ 26 വരെ അപേക്ഷിക്കാം. ഫോൺ: 8606734843, 9188526762, 9947900560.

കാറുടമകളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഡയറ്റ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2017 മുതൽ രജിസ്റ്റർ ചെയ്ത അഞ്ച് സീറ്റുള്ള കാറുടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂൺ 25 ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഡയറ്റ് ഓഫീസ് നോട്ടീസ് ബോർഡിൽ ലഭിക്കും. ഇ മെയിൽ: dietkannur@gmail.com, ഫോൺ: 0490 2346658

വിൻഡോ ഡോറുകൾ മാറ്റിസ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിലെ മെൻസ് ഹോസ്റ്റൽ എ ബ്ലോക്കിലെ വിൻഡോ ഡോറുകൾ മാറ്റിസ്ഥാപിക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 27 ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2780226.

കാടുകൾ വൃത്തിയാക്കൽ

കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജ് കാമ്പസിലെയും ഹോസ്റ്റലുകളിലെയും കാടുകൾ പുല്ല് വെട്ട് മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 26 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷിക്കാം.

മരുന്നുകൾ ടെൻഡർ ക്ഷണിച്ചു

റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയിൽ ഇല്ലാത്ത മരുന്നുകൾ കാസ്പ്/ ജെഎസ്എസ്കെ/ആർബിഎസ്കെ/എകെ ട്രൈബൽ പദ്ധതികളിൽപെട്ട രോഗികൾക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ രണ്ട് . ഫോൺ : 04735 227274, 9188522990.

ഇ-ടെൻഡർ ക്ഷണിച്ചു

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് ലബോറട്ടറി കെമിക്കൽസ്, ക്രോമാറ്റോഗ്രാഫിക് സോൾവെന്റ്/സ്റ്റാൻഡേർഡുകൾ/ആക്സസറികൾ, മോളിക്യുലാർ ബയോളജി ഉൽപ്പന്നങ്ങൾ, ലാബ് ഗ്ലാസ് വെയർ/പ്ലാസ്റ്റിക് വെയർ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, കൾച്ചർ മീഡിയ, സീക്വൻസിങ് സർവീസസ്, ഫിൽട്ടറുകൾ, ഹൈ പ്യൂരിറ്റി ഗ്ലാസ്സ് എന്നിവ വിതരണം ചെയ്യുന്നതിന് അഖിലേന്ത്യാ വിൽപ്പന ശൃംഖലയിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 23 വൈകിട്ട് അഞ്ചിനകം ഓഫീസ് മുഖേനയും ജൂൺ 24 വൈകിട്ട് അഞ്ചിനകം ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in

വാഹനം ആവശ്യമുണ്ട്

ഇരിഞ്ഞാലക്കുട ജില്ലാ ട്രഷറിയിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു പുതിയ ബൊലേറോ സെഡ് എൽ.എക്സ് പവർ പ്ലസ് 2000 എ.ബി.ജെ എ.ബി. മഹീന്ദ്ര (Bolero ZLX Power Plus 2000 ABJ ab Mahindra) വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ജൂലൈ ഒമ്പതിന് മുൻപായി അപേക്ഷകൾ തപാൽ മാർഗം സമർപ്പിക്കണം. വിലാസം- ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി, ഇരിഞ്ഞാലക്കുട, 680125, ഫോൺ- 0480 2831996, 9496000281.

ടെണ്ടർ ക്ഷണിച്ചു

ചാക്ക ഗവ. ഐ.ടി.ഐ ടർണർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് സംരംഭിക്കുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 17ന്. വിശദ വിവരങ്ങൾക്ക്: www.det.kerala.gov.in.

വാഹന ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി 2025-26 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ മൂന്ന് ഉച്ചക്ക് രണ്ട് മണി. ഫോൺ: 0477 2251728.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.