Sections

മുട്ട, പാൽ എന്നിവ വിതരണം ചെയ്യൽ ഫുഡ് കോർട്ട്, എക്സിബിഷൻ സ്റ്റാളുകൾ, സ്റ്റേജ് തുടങ്ങിയവ ഒരുക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Aug 21, 2025
Reported By Admin
Tenders have been invited for various works including distribution of eggs and milk, preparation of

അങ്കണവാടികളിൽ മുട്ട വിതരണം

എടക്കാട് ഐ സി ഡി എസിന്റെ പരിധിയിലുള്ള പെരളശ്ശേരി പഞ്ചായത്തിലെ 27 അങ്കണവാടികൾ, കടമ്പൂർ പഞ്ചായത്തിലെ 17 അങ്കണവാടികൾ, കണ്ണൂർ കോർപറേഷൻ എളയാവൂർ സോണലിലെ 31 അങ്കണവാടികൾ, എടക്കാട് സോണലിലെ 36 അങ്കണവാടികൾ എന്നിവിടങ്ങളിലേക്ക് മുട്ട വിതരണം ചെയ്യുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് എടക്കാട് ഓൾഡ് ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ പെരളശ്ശേരി പഞ്ചായത്ത്: 8848897870, എളയാവൂർ സോണൽ: 9544513545, എടക്കാട് സോണൽ, കടമ്പൂർ പഞ്ചായത്ത്: 9947147206 നമ്പറുകളിലോ ബന്ധപ്പെടാം.

അങ്കണവാടികളിൽ മുട്ട, പാൽ വിതരണം

എടക്കാട് അഡീഷനൽ ഐ സി ഡി എസ് പരിധിയിലുള്ള മുണ്ടേരി പഞ്ചായത്തിലെ 33 അങ്കണവാടികൾ, കണ്ണൂർ കോർപറേഷൻ ചേലോറ സോണലിലെ 35 അങ്കണവാടികൾ, ചെമ്പിലോട് പഞ്ചായത്തിലെ 31 അങ്കണവാടികൾ, കൊളച്ചേരി പഞ്ചായത്തിലെ 26 അങ്കണവാടികൾ എന്നിവിടങ്ങളിൽ മുട്ട വിതരണം ചെയ്യുന്നതിനും പാൽ വിതരണം ചെയ്യുന്നതിനും വ്യക്തികൾ/ സ്ഥാപനങ്ങളിൽ എന്നിവരിൽ നിന്ന് വെവ്വേറെ ദർഘാസുകൾ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് രാവിലെ 10.30 വരെ ദർഘാസ് ഫോം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ചക്കരക്കൽ ഇരിവേരി സി എച്ച് സിക്ക് സമീപം പ്രവർത്തിക്കുന്ന എടക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നേരിട്ട് ബന്ധപ്പെടാം. ഫോൺ-മുണ്ടേരി പഞ്ചായത്ത്: 9947813873, കണ്ണൂർ കോർപറേഷൻ ചേലോറ സോണൽ: 9847418378, ചെമ്പിലോട് പഞ്ചായത്ത്: 9526102755, കൊളച്ചേരി പഞ്ചായത്ത്: 9048852978 .

വാഹനം ടെണ്ടർ ക്ഷണിച്ചു

കൊടുങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിനായി പ്രതിമാസം പരമാവധി 1500 കി. മീ ദൂരം യാത്ര ചെയ്യുവാൻ കഴിയുന്ന തരത്തിലുള്ള കരാർ വാഹനം 35000 രൂപ നിരക്കിൽ വെറ്റ് ലീസ് (ഡ്രൈവറുൾപ്പെടെ) വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കു നൽകുവാൻ താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടഡർ ക്ഷണിച്ചു. ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കൊടുങ്ങല്ലൂർ, പഴയ എറിയാട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, എറിയാട്, പിൻ - 680666. ഇ മെയിൽ: icdskodungallur@gmail.com, ഫോൺ: 0480-2805595, 9744443307.

കടമുറികൾ വാടകയ്ക്ക് ടെണ്ടർ ക്ഷണിച്ചു

പയ്യന്നൂർ കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ടെണ്ടർ നടപടി ക്രമങ്ങൾ ആഗസ്റ്റ് 30 ന് നടക്കും. ടെണ്ടർ ഫോമുകൾ പയ്യന്നൂർ കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസിൽ നിന്നും ആഗസ്റ്റ് 27 വരെ ലഭിക്കും. അപേക്ഷകൾ 29 വരെ സ്വീകരിക്കും. ഫോൺ: 8606734843, 9188526762, 9947900560.

ഫുഡ് കോർട്ട്, എക്സിബിഷൻ സ്റ്റാളുകൾ, സ്റ്റേജ് ടെൻഡർ ക്ഷണിച്ചു

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെ പാലക്കാട് വെച്ച് നടക്കുന്ന ട്രേഡ് ഫെയറിന് ഫുഡ് കോർട്ട്, എക്സിബിഷൻ സ്റ്റാളുകൾ, സ്റ്റേജ് സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ ആഗസ്റ്റ് 26-ന് ഉച്ചയ്ക്ക് രണ്ടു മണിവരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം രണ്ടു മണിക്ക് തന്നെ ഹാജരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ ടെൻഡറുകൾ തുറന്ന് പരിശോധിക്കും. ടെൻഡർ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ മിഷൻ ഓഫീസുമായി ബന്ധപ്പെടാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.