- Trending Now:
വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് കാർ/ ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30 ഉച്ചയ്ക്ക് ഒന്ന് വരെ. വിവരങ്ങൾക്ക് വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് ഫോൺ 0474 2616660, 8281999116.
കൊച്ചി അർബൻ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ലൈറ്റ് മോട്ടോർ വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16. വിശദവിവരങ്ങൾക്ക് മട്ടാഞ്ചേരി കൊച്ചി അർബൻ 1 ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2227284, 9847110531.
നവംബർ ഒന്ന് മുതൽ ഏഴ് വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിയുടെ ഗതാഗത ആവശ്യങ്ങൾക്കായി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗതാഗത കമ്മീഷണറേറ്റ്, രണ്ടാം നില, ട്രാൻസ് ടവേർസ്, വഴുതക്കാട്, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ ബന്ധപ്പെടണം.
കോട്ടയം: നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തിലെ ഈ സാമ്പത്തിക വർഷത്തെ ലബോറട്ടറി പ്രവർത്തനങ്ങൾക്ക് ലാബ് റീഎജന്റുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 9497225097. ഇ-മെയിൽ fhcna@gmail.com
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ആവശ്യമായ ക്ലീനിങ് ഉപകരണങ്ങൾ വിതരണം അംഗീകൃത വ്യാപാരികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ഒക്ടോബർ 11 ന് രാവിലെ 11 ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ തെറാസിസ് വാസ്കുലാർ സർജറിക്ക് ആവശ്യമായ ഹെഡ് ലൈറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. www.etenders.kerala.gov.in വെബ്സൈറ്റ് മുഖേന ടെൻഡർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ആവശ്യം വരുന്ന മുറയ്ക്ക് നിശ്ചിത എണ്ണം മൾട്ടി പർപ്പസ് ജീവനക്കാരെ (നഴ്സിംഗ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റൻഡൻറ് എന്നീ വിഭാഗം ജീവനക്കാരുടെ ജോലികളായിരിക്കും മൾട്ടി പർപ്പസ് വർക്കുകൾ ചെയ്യേണ്ടത്) 2023 നവംബർ ഒന്നു മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ താത്പര്യമുളള ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ആശുപത്രികളിൽ നഴ്സിംഗ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റൻഡൻറ് എന്നീ വിഭാഗങ്ങളിൽ മൾട്ടി പർപ്പസ് വർക്കർമാരുടെ സേവനം നൽകി പ്രവൃത്തി പരിചയമുളള അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുളള ഇ-ടെൻഡറുകൾ www.etenders.kerala.gov.in വെബ്സൈറ്റ് മുഖേന ക്ഷണിച്ചു. ഇ-ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 11 വൈകിട്ട് 5 വരെ. കൂടൂതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.