- Trending Now:
ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ 31 അങ്കണവാടികൾ പൊൻകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ നാല്. വിവരങ്ങൾക്ക് etenders.kerala.gov.in ഫോൺ 9447017054.
ഗവ. കോളേജ് തലശ്ശേരി, ചൊക്ലി നാപ്കിൻ വെൻഡിങ് മെഷീൻ വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അടങ്കൽ തുക 13100 രൂപ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് വൈകീട്ട് മൂന്ന് മണി. ഫോൺ: 9188900210, 0490 2966800.
ഗവ. കോളേജ് തലശ്ശേരി, ചൊക്ലി വാട്ടർ പ്യൂരിഫയർ, വാട്ടർ ഡിസ്പെൻസർ വിത്ത് റെഫ്രിജറേറ്റർ എന്നിവ വിതരണം നടത്തുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. അടങ്കൽ തുക 22500 രൂപ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് വൈകീട്ട് മൂന്ന് മണി. ഫോൺ: 9188900210, 0490 2966800.
ആലപ്പുഴ: ജില്ലയിലെ 10 പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് മണ്ണുമാന്തി യന്ത്രം, ബുൾഡോസർ, പ്രൊക്ലൈനർ തുടങ്ങിയവയിൽ ഡ്രൈവിങ് പരിശീലനം നൽകി ലൈസൻസ് എടുത്തു നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 5ന് വൈകിട്ട് മൂന്ന് വരെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകാം. ഫോൺ: 9496070348.
എറണാകുളം ജനറൽ ആശുപത്രിയിലെ മൈക്രോ ഡിബ്രൈഡർ ഹാൻഡ് പീസ് വിത്ത് ബ്ലേഡ്സ് വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ടെൻഡർ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ മൂന്ന് വൈകിട്ട് അഞ്ച് വരെ.
എറണാകുളം ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ ഓയിൽ ഫിൽറ്റർ എലമെന്റ്, കെ സ്മാർട്ട് പ്രീമിയം സ്ക്രൂ കംപ്രസ്സർ ഫ്ലൂയിഡ് എന്നിവ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28 രാവിലെ 11.30 വരെ. ടെൻഡർ കവറിന് പുറത്ത് ക്വട്ടേഷൻ ഫോർ കംപ്രസ്സർ എന്ന് രേഖപ്പെടുത്തി സൂപ്രണ്ട് ജനറൽ ആശുപത്രി എറണാകുളം എന്ന വിലാസത്തിൽ സമർപ്പിക്കണം.
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ആവശ്യമായ റേഡിയോ തെറാപ്പി ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിന് അംഗീകൃത വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. www.etenders.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ടെൻഡർ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ അഞ്ച് വൈകിട്ട് അഞ്ച് വരെ.
ശ്രീകൃഷ്ണപുരം ഗവ എൻജിനിയറിങ് കോളെജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ സെമിനാർ ഹാൾ, അഡ്വാൻസ് കമ്മ്യൂണിക്കേഷൻ ലാബ് എന്നിവിടങ്ങളിലെ കർട്ടനുകൾ മാറ്റുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എൻജിനിയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 വിലാസത്തിൽ അയക്കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in,0466-2260350.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.