Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ ഡിജിറ്റൽ ക്യാമറ വിതരണം ചെയ്യൽ, ലാബ് ഉപകരണങ്ങൾ പഠനോപകരങ്ങൾ, സാനിറ്ററി നാപ്കിൻ ബേർണിംഗ് മെഷീൻ തുടങ്ങി വിവിധ സാമഗ്രികൾക്ക് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു

Monday, Nov 20, 2023
Reported By Admin
Tenders Invited

കാർ / ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് ദർഘാസുകൾ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ആലത്തൂർ ഐ.സ്.ഡി.എസ്. പ്രൊജക്റ്റ് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെർമിറ്റ് ഉള്ളതും ഏഴുവർഷത്തെ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ / ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവരിൽനിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 23 ഉച്ചയ്ക്ക് രണ്ടുമണി. വിശദവിവരങ്ങൾ ആലത്തൂർ പ്രൊജക്റ്റ് ഓഫീസിൽനിന്ന് അറിയാമെന്ന് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമസേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റു / ടാക്സി പെർമിറ്റുള്ള ഒരു കാർ മാസവാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം നൽകാൻ താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോമിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ 28 വൈകുന്നേരം 5 മണിക്ക് മുമ്പ് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം.

ലൈറ്റ് ആൻഡ് സൗണ്ട് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

കെ പി ഐ പി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ക്രിസ്തുമസ് - പുതുവർഷ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികൾക്കായി ഡിസംബർ 26 മുതൽ 31 വരെ ആറുദിവസത്തേക്ക് ലൈറ്റ് ആൻഡ് സൗണ്ട് നൽകുന്നതിന് ലൈസൻസുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്രവെച്ച കവറിൽ തപാൽമുഖേനയോ നേരിട്ടോ നവംബർ 25 പകൽ 12ന് മുൻപായി ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് കാഞ്ഞിരപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ: 9744445463, 8304937097.

ഡിജിറ്റൽ ക്യാമറ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസനവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ബാറ്ററി, ചാർജർ ഉൾപ്പെടെയുള്ള 128 ജി ബി/200 എംബി എസ്ഡി കാർഡോട് കൂടിയ മിറർലെസ് ഡിജിറ്റൽ ക്യാമറ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി നവംബർ 27. വിവരങ്ങൾക്ക് www.bcdd.kerala.gov.in ഫോൺ 0474 2914417.

സാനിറ്ററി നാപ്കിൻ ബേർണിംഗ് മെഷീൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പാടി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (40 വിദ്യാത്ഥിനികൾ) ഈസ്റ്റ്ഹിൽ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലേക്കും (72 വിദ്യാത്ഥിനികൾ) 2023-24 അധ്യയന വർഷം സാനിറ്ററി നാപ്കിൻ ബേർണിംഗ് മെഷീൻ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് നവംബർ 23 ഉച്ചക്ക് 3 മണിക്ക് മുൻപായി ലഭിക്കണം. അന്നേ ദിവസം 3.30 മണിക്ക് ക്വട്ടേഷനുകൾ തുറക്കും.
കൂടുതൽ വിവരങ്ങൾക്ക്:04952376364

ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു

എടവണ്ണ സീതിഹാജി ഗവ. വി.എച്ച്.എസ് സ്കൂളിലെ എൽ.ടി.ആർ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെൻഡറുകൾ നവംബർ 24ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. 27ന് രാവിലെ പത്തിന് തുറക്കും. പ്രിൻസിപ്പൽ, സീതിഹാജി മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (വി.എച്ച്.എസ്.ഇ വിഭാഗം), എടവണ്ണ, എടവണ്ണ (പി. ഒ), മലപ്പുറം 676541 എന്ന വിലാസത്തിലാണ് ടെൻഡുകൾ അയക്കേണ്ടത്. ഫോൺ: 0483 2704300.

പഠനോപകരണ വിതരണം; ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഹെർബർട്ട് നഗർ ഐടിഐയിലേക്ക് ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ പരിശീലനാർഥികൾക്ക് ആവശ്യമായ പഠനോപകരണം വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ /വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 28ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 0495 2370379.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.