Sections

കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ ലഭ്യവാക്കുവാനും, പാർക്കിങ് ഫീ പിരിക്കുന്നതിനും സ്റ്റേജ് പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Nov 15, 2023
Reported By Admin
Tenders Invited

എ സി യൂട്ടിലിറ്റി വാഹനങ്ങളുടെ സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം ജില്ലാ ഓഫീസ്, ഏലൂർ എൻവയോൺമെന്റൽ സർവൈലൻസ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ 5 വർഷത്തിലധികം പഴക്കമില്ലാത്തതും 50,000 കിലോമീറ്ററിലധികം ഓടിയിട്ടില്ലാത്തതുമായ എ സി യൂട്ടിലിറ്റി വാഹനങ്ങളുടെ (ബൊലേറോ തത്തുല്ല്യ) സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 28 വൈകിട്ട് 3 വരെ . ക്വട്ടേഷൻ സമർപ്പിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥകൾ ബോർഡിന്റെ www.kspb.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ 0484-2545678, 9447975747.

പാർക്കിങ് ഫീസ് പിരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുൻവശത്തെ പാർക്കിങ് ഏരിയയിൽനിന്നും ഒരു വർഷത്തേക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിന് അവകാശം അനുവദിച്ചു കിട്ടുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ, കെ.പി.ഐ.പി ഡിവിഷൻ നമ്പർ 1, കാഞ്ഞിരപ്പുഴ എന്ന വിലാസത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതമാണ് ക്വട്ടേഷനുകൾ അയക്കേണ്ടത്. നവംബർ 18 ന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് 2.30 ന് അവകാശം ലേലം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 10,000 രൂപയാണ് നിരതദ്രവ്യം. ഫോൺ: 8547451363.

സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ-ടെൻഡറുകൾ ക്ഷണിച്ചു

ഡിസംബർ നാലുമുതൽ എട്ടുവരെ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ- ടെൻഡറുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ https://ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭ്യമാണ്. ഫോൺ: 9605017044.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.