Sections

നിരവധി പ്രവൃത്തികൾക്കായി ദർഘാസുകൾ ക്ഷണിക്കുന്നു

Tuesday, Mar 07, 2023
Reported By Admin
tender invited

ദർഘാസ്/ക്വട്ടേഷൻ ക്ഷണിച്ചു


സ്റ്റേഷനറി സാധനങ്ങൾ എത്തിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

2023-24 സാമ്പത്തിക വർഷത്തിൽ പത്തനംതിട്ട ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗതകയറ്റിറക്കു കരാറിനായി സ്റ്റേഷനറി സാധനങ്ങൾ എത്തിക്കുന്നതിനും മറ്റ് അനുബന്ധ ജോലികൾക്കുമായുളള ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ : 0468 2319493.

പുനർ ദർഘാസ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികൾക്ക് പുനർ ദർഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് www.etenders.kerala.gov.in. ഫോൺ : 0468 2224070.

മാതൃയാനം പദ്ധതി ദർഘാസ് ക്ഷണിച്ചു

ജെഎസ്എസ്കെ പദ്ധതി പ്രകാരം മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച അമ്മമാരെയും, കുട്ടികളെയും ഒരു വർഷത്തേക്ക് റണ്ണിംഗ് കോൺട്രാക്ട് വഴി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്തിക്കുന്നതിനും വീടുകളിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനും (മാതൃയാനം പദ്ധതി), ഗർഭിണികൾക്കുള്ള ഭക്ഷണം ലഭ്യമാക്കുക എന്നിവ 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ ചെയ്യുന്നതിന് തയ്യാറായവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ടെന്റർ ഫോറം വിൽപന അവസാനിപ്പിക്കുന്ന തീയതി മാർച്ച് 13 ന് രാവിലെ 11 മണി. ടെന്റർ ഫോറം തുറക്കുന്ന തീയ്യതി മാർച്ച് 14 ന് രാവിലെ 2.30. കൂടുതൽ വിവരങ്ങൾക്ക്: 0483 2734866.


പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ പ്രധാന കെട്ടിടത്തിന്റെ മുൻവശം പെയിന്റ് ചെയ്ത് സ്ഥാപനത്തിന്റെ പേര് എഴുതുന്നതിനും പ്രധാന കവാടത്തിന് സമീപമുള്ള രണ്ടു ബോർഡുകൾ പെയിന്റ് ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 15ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലെ പുതുതായി നിർമിച്ച കോൺക്രീറ്റ് ലാബ് ബ്ലോക്കിലെ ഒന്നും രണ്ടും നിലകളിലെ ഫാൾസ് സീലിങ്, ചുമർ എന്നിവ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 16ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

കാർ സ്പെയർ പാർട്സുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തലശ്ശേരി ജില്ലാ കോടതിയിലെ കെ എൽ 58 എജി 9838 (ഹോണ്ട സിറ്റി വി എക്സ് എം ടി പെട്രോൾ കാർ) കാറിന് സ്പെയർ പാർട്സുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 23ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ:0490 2341008.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.