Sections

വാട്ടർ ഫിൽട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിനും ബാറ്ററി വിതരണം ചെയ്യുന്നതിനും വാഹനം വാടകയ്ക്ക് ലഭ്യവാക്കുന്നതിനും മറ്റ് നിരവധി പ്രവൃത്തികൾക്കുമായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Oct 28, 2023
Reported By Admin
Tenders Invited

വാട്ടർ ഫിൽട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് വെസ്റ്റ് ഹിൽ കാവേരി സെൽ ജലസേചന വകുപ്പ് ചീഫ് എൻജിനീയർ പ്രോജക്ട്-1 ൽ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി വാട്ടർ ഫിൽട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നവംബർ ആറിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷൻ തുറക്കുമെണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04924 238227.

ബാറ്ററി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളജിലെ ആവശ്യത്തിലേക്കായി മീഡിയം സൈസ് ബാറ്ററി- (1000 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ നാല് വൈകിട്ട് മൂന്നു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. സൂപ്രണ്ട്, ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0477 2282021

ദർഘാസ് ക്ഷണിച്ചു

മരട് മാങ്കായിൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വി. എച്ച്.എസ്.ഇ വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബ്, ഓഫീസ്, ക്ലാസ് മുറികൾ എന്നിവിടങ്ങളിൽ നെറ്റ് വർക്ക് ലഭ്യമാക്കുക, പഴയ കെട്ടിടത്തിൽ നിന്ന് എച്ച് .എം. ടി. അച്ചടി മെഷീൻ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ദർഘാസ് ക്ഷണിച്ചു. അടങ്കൽ തുക 2 ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക.

ഇൻവെർട്ടർ ബാറ്ററി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

പട്ടിക വർഗ വികസനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസിൽ ഇൻവെർട്ടർ ബാറ്ററി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അഞ്ചുവർഷത്തോളം പഴക്കമുള്ള 20 ഇൻവെർട്ടർ ബാറ്ററികൾ മാറ്റി പുതിയവ സ്ഥാപിക്കാനാണ് ടെൻഡർ. നവംബർ രണ്ടിന് വൈകിട്ട് അഞ്ചുവരെ ടെൻഡറുകൾ സ്വീകരിക്കും. മൂന്നിന് രാവിലെ 11.30ന് ടെൻഡറുകൾ തുറക്കും. ഫോൺ: 04931 220315.

ഡേറ്റാ എൻട്രി ടെൻഡർ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷ ബോർഡിൽ അംഗങ്ങളുടെ വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്യുന്നതിനും അനുബന്ധരേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനും കേന്ദ്രീകൃത ടെൻഡർ ക്ഷണിച്ചു. 12 ജില്ലകളിലെ 3,27,530 സജീവഅംഗങ്ങളുടെ വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്യുന്നതിന് കഴിയുന്ന ഏജൻസികൾക്ക് മുൻതൂക്കം നൽകും. നവംബർ ആറ് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം റ്റി.സി43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം-36 എന്ന വിലാസത്തിൽ ലഭിക്കണം. . ഫോൺ 9747042403, 94470110501, 9746452227.

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

അടിമാലി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിന് ഒരു വർഷത്തേക്ക് കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ളവർക്ക് മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടർ സമർപ്പിക്കാം . ടെണ്ടർ നവംബർ 2 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോൺ: 04865 265268.

ലബോറട്ടറി സേവനം : ക്വട്ടേഷനുകൾ ക്ഷണിച്ചു

നെടുംകണ്ടം താലൂക്കാശുപത്രിയിൽ ചികിത്സതേടിയെത്തുന്ന ഗർഭിണികൾക്ക് ആവശ്യമായിവരുന്ന വിവിധ തരത്തിലുള്ള യുഎസ്ജി സ്കാനിംഗുകൾ ചുരുങ്ങിയ നിരക്കിൽ ചെയ്ത് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. സ്കാനിംഗുകൾ, അവയുടെ നിരക്ക് എന്നിവ ഉൾപ്പെടുത്തി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ക്വട്ടേഷനുകൾ സമർപ്പിക്കാം . നവംബർ 9 ന് ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കുന്നതും നവംബർ 10 ന് രാവിലെ 10.30 ന് ക്വട്ടേഷനുകൾ തുറക്കുന്നതുമാണ്. നെടുംകണ്ടം താലൂക്കാശുപത്രിയുടെ പരിധിയിലുള്ള സ്ഥാപനങ്ങൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 04868 232650.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.