Sections

എംഎസ്എംഇ സംരംഭങ്ങളെ ആദരിച്ച് ടാലി; പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

Monday, Jul 10, 2023
Reported By admin
msme

അയ്യായിരത്തിലേറെ നോമിനേഷനുകളാണ് എംഎസ്എംഇ ഹോണേഴ്സിന്റെ മൂന്നാമതു പതിപ്പിനായി ലഭിച്ചത്


ചെറുകിട, ഇടത്തരം സംരഭങ്ങൾക്ക് സോഫ്റ്റ് വെയർ സേവനങ്ങൾ നൽകന്ന മേഖലയിലെ മുൻനിരക്കാരായ ടാലി തങ്ങളുടെ മൂന്നാമത് എംഎസ്എംഇ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യാന്തര എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ചാണ് ഈ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലുള്ള പട്ടണങ്ങളുടെ തലത്തിലും വിവിധ സംരംഭക മേഖലകളിലുമുമായി പ്രവർത്തിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ വളർത്തുന്നവരെ ആദരിക്കുകയാണ് പുരസ്‌ക്കാരങ്ങളുടെ ലക്ഷ്യം.

രാജ്യത്തിന്റെ നാലു സോണുകളിലായി (ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത്) അഞ്ചു വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങൾ.

വണ്ടർ വിമൺ

തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുകയും അതോടൊപ്പം ഇന്നത്തെ ബിസിനസിനെ പുനർനിർവചിക്കുകയും ചെയ്യുന്ന വനിതാ സംരംഭകരെ അംഗീകരിച്ചു കൊണ്ടാണ്വണ്ടർ വിമൺ പുരസ്‌ക്കാരം നൽകിയത്.

ബിസനസ് മാസ്റ്ററോ

കാലത്തിന്റെ പരീക്ഷണങ്ങൾ അതിജീവിച്ചു മുന്നേറി ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നവരെയാണ് ഇതിലൂടെ അംഗീകരിച്ചത്.

ന്യൂജെൻ ഐകോൺ

വിപണിയിലെ അപര്യാപ്തതകൾ കണ്ടെത്തി നവീനമായ സംവിധാനങ്ങൾ അവതിപ്പിച്ചവരെയാണ് ന്യൂജെൻ ഐകോൺ വഴി അനുമോദിച്ചത്.

ടെക് ട്രാൻസ്ഫോർമർ

കൂടുതൽ മികച്ച നേട്ടങ്ങൾക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നവരെയാണ് ഇതിലൂടെ അംഗീകരിച്ചത്.

ചാമ്പ്യൻ ഓഫ് കോസ്

ആഗോള ക്ഷേമത്തിനായി സംഭാവനകൾ നൽകിയ ബിസിനസുകളാണ് ഈ വിഭാഗത്തിലൂടെ അഭിനന്ദിച്ചത്.

അയ്യായിരത്തിലേറെ നോമിനേഷനുകളാണ് എംഎസ്എംഇ ഹോണേഴ്സിന്റെ മൂന്നാമതു പതിപ്പിനായി ലഭിച്ചത്. ഇതിൽ ആയിരത്തിലേറെ ബിസിനസുകളെ എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് ആദരിക്കുകയും ചെയ്തു. സീ ചെയ്ഞ്ച് കൺസൾട്ടിങ് സ്ഥാപകൻ എം കെ ആനന്ദ്, തമിഴ്നാട് എംഎസ്എംഇ വകുപ്പിലെ എഞ്ചിനീയറിങ് ജോയിന്റ് ഡയറക്ടർ ഡോ ഇ ഭാസ്‌ക്കരൻ, പവർടു എസ്എംഇ എക്സ്റ്റേണൽ അഫയേഴ്സ് ഡയറക്ടർ ഡോ എച്ച്പി കുമാർ, പ്രോസ്സ് കൺസൾട്ടൻസി സഹ സ്ഥാപകൻ മേജർ ജനറൽ സഞ്ജയ് സോയ്, ലൈവ് മിന്റ് മാനേജിങ് എഡിറ്റർ സതീഷ് ജോൺ, ഇന്ത്യ എസ്എംഇ ഫോറം ഡയറക്ടർ ജനറൽ സുഷ്മ മോർത്താനിയ തുടങ്ങിയവർ നോമിനേഷനുകൾ വിലയിരുത്തി അന്തിമ വിജയികളെ തെരഞ്ഞെടുത്ത പാനലിൽ അംഗങ്ങളായിരുന്നു.

മെട്രോ നഗരങ്ങൾ, വൻ നഗരങ്ങൾ, ചെറുകിട പട്ടണങ്ങൾ, ഇടത്തരം പട്ടണങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മികച്ച ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പട്ടികയാണ് ജൂറിക്കു വിലയിരുത്താനായി ലഭിച്ചത്. ഈ മികച്ച നീക്കത്തിനുള്ള സാക്ഷ്യപത്രമായി ടാലിയുടെ 2.3 ദശലക്ഷത്തിലേറെ വരുന്ന എസ്എംഇ ലൈസൻസികളും 28,000 ഓളം വരുന്ന പങ്കാളികളും 1.35 ലക്ഷം വരുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാരും നിലകൊള്ളുന്നു.

തങ്ങളുടെ പുതിയ നീക്കങ്ങളും കഴിവുകളും വഴി ഇന്നത്തെ സംവിധാനത്തെ വിപ്ലവവൽക്കരിച്ച മികച്ച ബിസിനസ് ഉടമകളെ ടാലി ആദരിക്കുകയാണ്. ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ജീവിതങ്ങളിലാണ് അവർ മാറ്റം വരുത്തിയത്. സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിച്ചും സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകിയും അവർ മുന്നോട്ടു പോകുന്നു. അംഗീകാരം നേടിയവരേയും വിജയികളേയും കുറിച്ചു കൂടുതൽ അറിയാനായി https://tallysolutions.com/msme-honours/ സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.