- Trending Now:
കോഴിക്കോട്: പ്രവർത്തനത്തിന്റെ 12 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് പ്രമുഖ നിർമാണ-വികസന കമ്പനിയായ ടാലൻമാർക്ക് കോർപറേഷൻ. റിയൽ എസ്റ്റേറ്റ്, നിർമാണം, ഡിസൈൻ, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള ഗ്രൂപ്പ് ഹോട്ടൽ വ്യവസായത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ പുതിയൊരു ബിസിനസ് മേഖല കൂടി തുറക്കുകയാണ്.
2014-ലാണ് ടാലൻമാർക്ക് കോർപറേഷൻ സ്ഥാപിതമായത്. ഇതിന്റെ പ്രധാന സംരംഭമായ ടാലൻമാർക്ക് ഡെവലപ്പേഴ്സ് അതേ വർഷം തന്നെ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺഷിപ്പ് വികസനം, പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി പിന്നീട് ടാലൻ ഇൻഫ്ര പ്രോജക്ട്സ് ആൻഡ് സർവീസസ്, പീപ്പിൾ എൻ സ്പേസ്, ടാലന്റിസോർട്ട്, ടാലൻഹെൽത്ത് എന്നീ സംരംഭങ്ങളിലൂടെ പ്രവർത്തനം വിപുലീകരിച്ചു.
ഹോസ്പിറ്റാലിറ്റി മേഖലയിലെ വികസനത്തിന്റെ ഭാഗമായി ആഗോള ഹോട്ടൽ ബ്രാൻഡുകളുമായി സഹകരിച്ച് കോഴിക്കോട്ടും വയനാട്ടിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രാൻഡഡ് ഹോട്ടലുകൾ വികസിപ്പിക്കാനാണ് ടാലൻമാർക്ക് ഹോട്ടൽസ് കോർപറേഷന്റെ പദ്ധതി. കൊച്ചിയിലും പുതിയ ഹോട്ടൽ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കെട്ടിടങ്ങൾ മികച്ച രീതിയിൽ നിർമിക്കുകയും ദീർഘകാലം നിലനിൽക്കുന്നവയാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 12 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ചതെന്ന് ടാലൻമാർക്ക് കോർപറേഷൻ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം. ഹബീബ് റഹ്മാൻ പറഞ്ഞു. നിർമാണത്തിലെ മികവ് കെട്ടിടങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളിലും പ്രതിഫലിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള പ്രവേശനം സ്വാഭാവികമായ അടുത്ത ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള സാധ്യതകൾ ടാലന്റിസോർട്ടിലൂടെ തിരിച്ചറിഞ്ഞതായും അതേ ഗുണനിലവാരവും പ്രവർത്തന മികവും പുതിയ പദ്ധതികളിലും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സഹസ്ഥാപകനും ഡയറക്ടറുമായ എൻ. ഹിബത്തുല്ല പറഞ്ഞു.
ഒരു മികച്ച ഹോട്ടലിന്റെ മികവ് അതിന്റെ രൂപകൽപ്പന മുതൽ അതിഥികൾക്ക് ലഭിക്കുന്ന പരിചരണം വരെയുള്ള ഓരോ വിശദാംശങ്ങളിലുമാണെന്ന് സഹസ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷക്കീൽ ടി.കെ. പറഞ്ഞു. ഈ നിലവാരം പുതിയ പദ്ധതികളിലും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദ്, ഇന്ത്യയിലെ ഏറ്റവും വലിയ സൂഖ് എന്നിവ ടാലൻമാർക്ക് ഡെവലപ്പേഴ്സിന്റെ ശ്രദ്ധേയമായ പദ്ധതികളിൽ ഉൾപ്പെടുന്നു. വാസ്തുവിദ്യാ രൂപകൽപ്പന മുതൽ ഇന്റീരിയർ ഫിനിഷിങ് വരെയുള്ള പ്രവർത്തനങ്ങൾ കമ്പനി നിർവഹിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.