- Trending Now:
പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കി സപ്ലൈക്കോയും സിവിൽ സപ്ലൈസും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് വിലക്കുറവിൽ സ്കൂൾ, സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുകയാണ് സിവിൽ സപ്ലൈസ് വകുപ്പ്. പൊതുവിപണിയിൽ 81 രൂപയുള്ള നോട്ട്ബുക്ക് 50 രൂപക്ക് ഇവിടെ ലഭിക്കും. 420 രൂപ വരെ വിപണി വിലയുള്ള കുടകൾ 380 രൂപക്ക് ലഭിക്കും. 160 പേജുള്ള ബുക്കിന് 25 രൂപയും 200 പേജുള്ളതിന് 40 രൂപയുമാണ് വില. പേപ്പർ റോൾ 59 രൂപക്ക് വാങ്ങാം.
ബാഗ്, കുട, പെൻ, പെൻസിൽ, സ്ലേറ്റ്, ബോക്സ്, വാട്ടർബോട്ടിൽ തുടങ്ങിയവയും ഇവിടെയുണ്ട്. ബ്രാന്റഡ് ഉൽപന്നങ്ങളാണ് വിൽപ്പനക്കുള്ളത്. കേരളത്തിന്റെ സ്വന്തം ത്രിവേണി, ദിനേശ് ബ്രാന്റുകളുടെ ഉൽപന്നങ്ങളും സ്റ്റാളിൽ ലഭ്യമാണ്. മേള കാണാൻ എത്തുന്നവർക്ക് കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കൺസ്യൂമർ ഫെഡ് ഒരുക്കിയിരിക്കുന്നത്. പൊതുവിപണിയിലേതിനേക്കാൾ 14 മുതൽ 40 ശതമാനം വരെയാണ് വിലക്കുറവ്.
സപ്ലൈക്കോ ഉൽപന്നങ്ങളും വിലക്കുറവിൽ ലഭിക്കും. മസാലപ്പൊടികൾ, സോപ്പ്, സോപ്പ് ഉൽപന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഇവിടെനിന്ന് വാങ്ങാം. നെയ്യ്, ലിക്വിഡ് സോപ്പ് തുടങ്ങിയവക്കാണ് കൂടുതൽ വിലക്കുറവ്. അവശ്യ വസ്തുക്കൾ വാങ്ങാൻ സപ്ലൈക്കോ സ്റ്റാളിലും തിരക്കാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.