Sections

ഫോറന്‍സിക് ഫിനാന്‍സിക് ഡിപ്ലോമ ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

Wednesday, Oct 12, 2022
Reported By MANU KILIMANOOR

ഇന്റേണ്‍ഷിപ്പ്, പ്രൊജക്റ്റ് വര്‍ക്ക് എന്നിവയും പ്രോഗ്രാമിന്റെ ഭാഗമായുണ്ട്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ്  പ്രോഗ്രാമിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. പ്ലസ് ടു കോമേഴ്‌സ്  അഥവാ അക്കൗണ്ടന്‍സി ഒരു വിഷയമായി പഠിച്ച ബിരുദമാണ്   അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോറന്‍സിക് അക്കൗണ്ടിംഗ് രംഗത്തുള്ള വൈദഗ്ധ്യം കമ്പനികളുടെ അക്കൗണ്ടുകളുടെ വിശദമായ  വിശകലനത്തിനും അവയുടെ കരുത്ത് ദൗര്‍ബല്യങ്ങള്‍ അക്കൗണ്ടിംഗ് രംഗത്ത് വരാന്‍ സാധ്യതയുള്ള തട്ടിപ്പുകള്‍, വ്യത്യസ്ത അക്കൗണ്ടിംഗ് ഇനങ്ങളുടെ തരംതിരിക്കല്‍, ബിസിനസില്‍ വരാന്‍ സാധ്യതയുള്ള  ലാഭനഷ്ടങ്ങള്‍, ധനാഗമ മാര്‍ഗങ്ങള്‍, ധന വിനിയോഗ രീതികള്‍, ഫണ്ട് വകമാറ്റം തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള കഴിവ് ആര്‍ജിക്കുന്ന തരത്തിലാണ് പാഠ്യ പദ്ധതി. ഇന്റേണ്‍ഷിപ്പ്, പ്രൊജക്റ്റ് വര്‍ക്ക് എന്നിവയും പ്രോഗ്രാമിന്റെ ഭാഗമായുണ്ട്.

    അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം  പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍  നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവ നം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നം: 04712325101,  +91 8281114464 https://srccc.in/download എന്ന ലിങ്കില്‍  നിന്നും അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍  www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31.  വിശദവിരങ്ങള്‍ക്ക്: 8089892307, 8089891653.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.