Sections

എംഎസ്എംഇ ഹെൽപ്‌ഡെസ്‌ക് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Saturday, Aug 19, 2023
Reported By Admin
Help Desk

സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് ഫിനാൻസ്, ടാക്സ്, ഓഡിറ്റ് മുതലായ എല്ലാ സാമ്പത്തികപരമായുള്ള വിഷയങ്ങളിലുമുള്ള അവരുടെ സംശയങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള വിദഗ്ധ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വ്യവസായ വാണിജ്യ വകുപ്പും ICAI (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ), കേരളയും കൂടി ചേർന്ന് എംഎസ്എംഇ ഹെൽപ്‌ഡെസ്‌ക് (MSME Helpdesk) ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.രാജീവ് ഇന്ന് (ഓഗസ്റ്റ് 19 ശനിയാഴ്ച്ച) രാവിലെ 10 ന് പാലാരിവട്ടം റെനൈ കൊച്ചിൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. 

എല്ലാ മാസത്തിലെയും ആദ്യത്തെ ശനിയാഴ്ച എംഎസ്എംഇകൾക്ക് ഹെൽപ്‌ഡെസ്‌ക് സേവനം ICAI യുടെ കീഴിലുള്ള 9 റീജണൽ ഓഫീസുകളിൽ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ) സൗജന്യമായി ലഭിക്കും. സംസ്ഥാനത്തെ സംരംഭകർക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ വേണ്ടിയുള്ള അറിവ് നൽകുന്നതിനും അതിലൂടെ എംഎസ്എംഇകൾക്ക് സുസ്ഥിരതയും വളർച്ചയും പ്രാപ്തമാക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ഠിക്കുന്നതിനുമുള്ള ഒരു പദ്ധതിയായിട്ടാണ് സർക്കാർ ഈ ഹെൽപ്‌ഡെസ്‌ക് സേവനം വിഭാവനം ചെയ്തിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.