- Trending Now:
കൊച്ചി: മുൻനിര മോഡുലാർ ഫർണിച്ചർ നിർമ്മാതാക്കളായ സ്പേസ് വുഡ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എ91 പാർട്ട്ണേഴ്സിൽ നിന്ന് 300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.
കമ്പനിയുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ, വിപുലീകരണം, ബ്രാൻഡ് കെട്ടിപ്പടുക്കൽ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തുന്ന ഈ നിക്ഷേപം എ91 പാർട്ട്ണേഴ്സിന് സ്പേസ്വുഡിലെ നിർണായകമായ ന്യൂനപക്ഷ ഓഹരികൾ ലഭ്യമാക്കും.
എ91 പാർട്ട്ണേഴ്സ് തങ്ങളുടെ ബോർഡിലെത്തുന്നതിൽ ആവേശഭരിതരാണെന്നും നിക്ഷേപം എന്നതിലുപരിയായി കൺസ്യൂമർ ബ്രാൻഡുകൾ വളർത്തുന്നതിലെ ആഴത്തിലെ അനുഭവ സമ്പത്തു കൂടിയാണ് അവർ ലഭ്യമാക്കുന്നതെന്നും സ്പേസ് വുഡ് സഹ സ്ഥാപകനും ഡയറക്ടറുമായ കിരിത് ജോഷി പറഞ്ഞു.
പ്രമുഖ സ്ഥാനത്തു നിൽക്കുന്ന കമ്പനിയെ കൂടുതൽ വളർത്തുന്നതിലും വിപണി വിപുലീകരിക്കുന്നതും ഉള്ള അവസരമാണ് ഈ പങ്കാളിത്തത്തിലൂടെ ലഭിക്കുന്നതെന്ന് എ91 പാർട്ട്ണേഴ്സിൻറെ പാർട്ടണറായ അഭയ് പാണ്ഡേ പറഞ്ഞു.
1996ൽ കിരിത് ജോഷി, വിവേക് ദേശ്പാണ്ഡെ എന്നിവർ ചേർന്ന് സ്ഥാപിച്ച സ്പേസ് വുഡ്, ഇന്ത്യയിലെ സംഘടിത ഫർണിച്ചർ മേഖലയിലെ ഏറ്റവും വിശ്വസ്തമായ പേരുകളിൽ ഒന്നായി നിലനിൽക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.