- Trending Now:
കൊച്ചി: ഹോം എൻറർടൈൻമെൻറ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് സോണി ഇന്ത്യയുടെ ആദ്യത്തെ ട്രൂ ആർജിബി സാങ്കേതികവിദ്യയോട് കൂടിയ ബ്രാവിയ 7II ടിവികൾ വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ വ്യക്തതയുള്ള നിറങ്ങളും മികച്ച ദൃശ്യാനുഭവവും നൽകുന്ന ഈ പുതിയ മോഡലുകൾ 2026 മെയ് 28 മുതൽ ഇന്ത്യയിൽ ലഭ്യമാണ്.
ആർജിബി ബാക്ക്ലൈറ്റ് മാസ്റ്റർ ഡ്രൈവ് പ്രോ ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള എൽഇഡികളെ സ്വതന്ത്രമായി നിയന്ത്രിച്ച് മികച്ച ദൃശ്യങ്ങളും കറുപ്പിന് കൂടുതൽ വ്യക്തതയും നൽകുന്ന സോണിയുടെ അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
മനുഷ്യർ സ്വാഭാവികമായി കാണുകയും കേൾക്കുകയും ചെയ്യുന്ന രീതിയിൽ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും പ്രോസസ്സ് ചെയ്ത് കൂടുതൽ മിഴിവേകാൻ കോഗ്നിറ്റീവ് പ്രൊസസ്സർ എക്സ്ആർ സാങ്കേതികവിദ്യ സഹായിക്കുന്നു.
ക്യുഡി-ഒഎൽഇഡി പാനലുകൾക്ക് സമാനമായ വർണ്ണ മികവും മിനി എൽഇഡി ഡിസ്പ്ലേയുടെ തെളിച്ചവും ആർജിബി ട്രൈലൂമിനോസ് മാക്സ് സംയോജിപ്പിക്കുന്നു.
ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് എന്നിവയുടെ പിന്തുണയോടെ തീയറ്റർ അനുഭവമാണ് ഈ ടിവികൾ നൽകുന്നത്. കൂടാതെ 65 ഇഞ്ച് മുതൽ മുകളിലേക്കുള്ള മോഡലുകളിൽ ദൃശ്യങ്ങൾക്ക് അനുസരിച്ച് കൃത്യമായി ശബ്ദം നൽകുന്ന അക്കൗസ്റ്റിക് മൾട്ടി-ഓഡിയോ+ ഫീച്ചറുമുണ്ട്.
ഗെയിമിംഗ് മികവിനായി പ്ലേസ്റ്റേഷൻ 5-ന് പ്രത്യേകം അനുയോജ്യമായ രീതിയിൽ, 4കെ 120എഫ്പിഎസ് പിന്തുണയോടെയാണ് എത്തുന്നത്. തടസ്സങ്ങളില്ലാത്ത ഗെയിമിംഗ് ഉറപ്പാക്കാൻ ഓട്ടോ ലോ ലാറ്റൻസി മോഡ്, വേരിയബിൾ റിഫ്രഷ് റേറ്റ് എന്നീ ഫീച്ചറുകളും ലഭ്യമാണ്.
ഗൂഗിൾ ടിവി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇതിൽ കൂടുതൽ മികച്ച എഐ സേവനങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ജെമിനി സംവിധാനം ഒരു എയർ അപ്ഡേറ്റ് വഴി ലഭ്യമാകും. ഹാൻഡ്സ് ഫ്രീ വോയ്സ് സെർച്ച്, ആപ്പിൾ എയർപ്ലേ 2 എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
55 ഇഞ്ച് മുതൽ 98 ഇഞ്ച് വരെയുള്ള സ്ക്രീൻ സൈസുകളിലാണ് ബ്രാവിയ 7II പരമ്പര വിപണിയിൽ എത്തുന്നത്. 2026 മെയ് 28 മുതൽ സോണി സെൻററുകൾ, പ്രമുഖ ഇലക്ട്രോണിക് ഷോപ്പുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ഇവ ലഭ്യമാണ്.
3,59,900 രൂപ വിലയുള്ള 55 ഇഞ്ച് മോഡൽ 2,21,990 രൂപയ്ക്കും, 4,39,900 രൂപ വിലയുള്ള 65 ഇഞ്ച് മോഡൽ 2,74,990 രൂപയ്ക്കും ലഭ്യമാണ്. 75 ഇഞ്ച് മോഡൽ 2026 ജൂൺ അവസാനത്തോടെയും, 98 ഇഞ്ച് മോഡൽ ജൂലൈ അവസാനത്തോടെയും വിപണിയിൽ എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.