Sections

മോട്ടോറോള മോട്ടോ ജി37 പവർ, മോട്ടോ ജി37,മോട്ടോ ബഡ്സ് 2 വിൽപ്പന ആരംഭിച്ചു

Tuesday, May 26, 2026
Reported By Admin
Moto G37 Power and Moto Buds 2 Launched in India

ന്യൂഡൽഹി: മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോട്ടോ ജി37 പവർ, മോട്ടോ ജി37, എന്നിവയും മോട്ടോ ബഡ്സ് 2 ഇയർബഡ്സ് എന്നിവയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട്, മോട്ടോറോള വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇവ വാങ്ങാൻ സാധിക്കും.

മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന, ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച 7000എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി37 പവറിന്റെ പ്രധാന ആകർഷണം. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ, കോർണിംഗ് ഗോറില്ല ഗ്ലാസ് 7ഐ സംരക്ഷണം, 6.7 ഇഞ്ച് 120 ഹെർട്സ് ഡിസ്പ്ലേ, ഗൂഗിൾ എഐ എഡിറ്റിംഗ് ടൂളുകളോട് കൂടിയ 50എംപി ക്യാമറ എന്നിവയും ഈ ഫോണിന്റെ സവിശേഷതകളാണ്. മോട്ടോ ജി37 പവറിന്റെ 4ജിബി+128ജിബി പതിപ്പിന് 15,999 രൂപയും 8ജിബി+128ജിബി പതിപ്പിന് 18,999 രൂപയുമാണ് വില. കുറഞ്ഞ ബജറ്റിൽ എത്തുന്ന മോട്ടോ ജി37 (4ജിബി+64ജിബി) ഫോൺ 13,999 രൂപയ്ക്ക് ലഭ്യമാകും. 55 ഡെസിബെൽ ഡൈനാമിക് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ (എഎൻസി), 53 മണിക്കൂർ വരെ മൊത്തം പ്ലേബാക്ക് സമയം എന്നിവ വാഗ്ദാനം ചെയ്യുന്ന മോട്ടോ ബഡ്സ് 2 ഇയർബഡ്സിന് 2,799 രൂപയാണ് വില വരുന്നത്.

ഇത് കൂടാതെ, ഉപഭോക്താക്കൾക്കായി 18 മാസത്തേക്ക് 5000 ജിബി ക്ലൗഡ് സ്റ്റോറേജും ഗൂഗിൾ ജെമിനി പ്രോയിലേക്ക് സൗജന്യ ആക്സസും നൽകുന്ന പ്രത്യേക ജിയോ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.