- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജൈനം തങ്ങളുടെ ബ്രാൻഡ് ഐഡൻറിറ്റി പുറത്തിറക്കി. ട്രേഡർമാർക്കും നിക്ഷേപകർക്കും കൂടുതൽ വ്യക്തതയും മികച്ച കാഴ്ചപ്പാടും നൽകിക്കൊണ്ട് വിശ്വസ്തനായ ഒരു പങ്കാളിയായി മാറാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടു പതിറ്റാണ്ടിലേറെയായുള്ള പ്രവർത്തന പാരമ്പര്യമുള്ള കമ്പനി വിപണിയിലെ മാറ്റങ്ങളെ ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും നേരിടാൻ നിക്ഷേപകരെ സഹായിക്കുന്നതിൻറെ ഭാഗമായാണ് ഈ മാറ്റം.
മാഗ്നിഫിക്കേഷൻ എന്ന ആശയത്തിൽ ഊന്നിയാണ് ബ്രാൻഡ് ഐഡൻറിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ആയ ജെ അടിസ്ഥാനമാക്കി കമ്പനിയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചാണ് ടൈപ്പോഗ്രഫിയും വിഷ്വൽ ഡിസൈനുകളും തയ്യാറാക്കിയിരിക്കുന്നത്. പരിഷ്കരിച്ച ഡിസൈനുകളും വിഷ്വൽ ഘടകങ്ങളും ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ചതും ലളിതവുമായ അനുഭവം നൽകുന്നു.
ആശയക്കുഴപ്പങ്ങൾക്ക് പകരം വ്യക്തത, സാധ്യതകൾക്ക് പകരം കൃത്യത, നിഷ്ക്രിയമായ ഉൾക്കാഴ്ചകൾക്ക് പകരം പ്രായോഗികമായ മാർഗ്ഗനിർദ്ദേശം എന്നീ മൂന്ന് പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ പുതിയ മാറ്റങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക വിപണിയിൽ നിക്ഷേപകരുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ അവരെ സഹായിക്കേണ്ടതുണ്ടെന്നും അച്ചടക്കത്തോടെയും ക്ഷമയോടെയും വിപണിയെ സമീപിക്കാൻ നിക്ഷേപകരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജൈനം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിലൻ പരീഖ് പറഞ്ഞു.
വിശ്വാസം, കൃത്യമായ മാർഗ്ഗനിർദ്ദേശം, മികച്ച അനുഭവം എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകാനാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചീഫ് ബിസിനസ്സ് ഓഫീസർ പുലക് കുമാർ സിംഗ് വ്യക്തമാക്കി.
സാമ്പത്തിക സേവന മേഖലയിലെ സങ്കീർണ്ണതകൾ ഒഴിവാക്കി ഇന്നത്തെ നിക്ഷേപകർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന കൂടുതൽ ലളിതമായ അനുഭവമാണ് ഈ പുതിയ മാറ്റത്തിലൂടെ നൽകുന്നതെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഐശ്വര്യ ഗുപ്ത പറഞ്ഞു.
സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന ബ്രാൻഡുകൾ കൂടുതൽ ഹൃദ്യവും ലളിതവും ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ അനായാസതയുള്ളതുമായി മാറാൻ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, കൃത്യമായ ലക്ഷ്യത്തോടെയും വ്യക്തതയോടെയും വളരാനുള്ള അവസരമാണ് ജൈനം തിരിച്ചറിഞ്ഞതെന്ന് ലാൻഡോർ മാനേജിംഗ് ഡയറക്ടർ ഗീത് നസീർ പറഞ്ഞു. ഈ മാറ്റം ഐഡൻറിറ്റിയെ വികസിപ്പിക്കുക മാത്രമല്ല, മറിച്ച് ഇന്നത്തെ നിക്ഷേപകരുടെ ചിന്താഗതികളെയും പ്രതീക്ഷകളെയും മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്ന ഒരു സമഗ്ര ബ്രാൻഡ് അനുഭവം രൂപപ്പെടുത്തുന്നതിനുള്ള നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2003-ൽ സ്ഥാപിതമായ ജൈനം രാജ്യത്തുടനീളം സമ്പൂർണ്ണ സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. കഴിഞ്ഞ 22 വർഷത്തെ പ്രവർത്തനത്തിലൂടെ കമ്പനി വലിയ വളർച്ച നേടിയിട്ടുണ്ട്. നിലവിൽ 30-ലധികം നഗരങ്ങളിലായി 65-ൽ അധികം സർവ്വീസ് ബ്രാഞ്ചുകളും 800-ലധികം അംഗീകൃത വ്യക്തികളുടെ ശൃംഖലയുമുള്ള കമ്പനി 4 ലക്ഷത്തിലധികം ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് സേവനം നൽകുന്നു. ഇക്വിറ്റി, ഡെറിവേറ്റീവ്സ്, കമ്മോഡിറ്റീസ്, ഐപിഒ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി നിരവധി സേവനങ്ങളും കമ്പനി ലഭ്യമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.