- Trending Now:
കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗാർഹിക ഉപകരണ മേഖലകളിലെ ആഗോള മുൻനിര ബ്രാൻഡായ ഹൈസെൻസിന്റെ പുതിയ ടെലിവിഷൻ ശ്രേണിയായ യു7എസ്ഇ 144 ഹെർട്സ് യു.എൽ.ഇ.ഡി മിനി-എൽ.ഇ.ഡി ടി.വി.കൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ദൃശ്യ-ശബ്ദ അനുഭവവും പുതു തലമുറ ഗെയിമിംഗ് പ്രകടനവും ലക്ഷ്യമിട്ടുള്ള ഈ പുതിയ ശ്രേണി, അത്യാധുനിക ഡിസ്പ്ലേ സാങ്കേതികവിദ്യയും എ.ഐ. പ്രോസസിംഗും സംയോജിപ്പിച്ച് കുറഞ്ഞ ചിലവിൽ ഉയർന്ന നിലവാരത്തിലുള്ള അനുഭവമാണ് ഉപഭോക്താവിന് നൽകുന്നത്.
ഹൈസൻസിന്റെ നൂതനമായ യു.എൽ.ഇ.ഡി മിനി എൽ.ഇ.ഡി സാങ്കേതിക വിദ്യയാണ് ഈ ശ്രേണിയുടെ പ്രധാന സവിശേഷത. ഫുൾ അറേ ലോക്കൽ ഡിമ്മിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ദൃശ്യങ്ങളിൽ കൂടുതൽ സ്വാഭാവികതയും ഉറപ്പാക്കുന്നുണ്ട്. ഹൈ-ക്യു.എൽ.ഇ.ഡി കളർ സാങ്കേതിക വിദ്യയാണ് ഇതിലുള്ളത്. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേർന്ന് നിൽക്കുന്ന രൂപകൽപ്പനയും ഈ ശ്രേണിയുടെ പ്രത്യേകതയാണ്.
ഹൈ പെർഫോമൻസ് ഗെയിമിംഗിനായി രൂപകൽപ്പന ചെയ്ത യു7എസ്ഇ ശ്രേണിയിൽ 144 ഹെർട്സിന്റെ റിഫ്രഷ് റേറ്റാണുള്ളണ്ട്. ഇത് മികച്ച് ഗെയിമിംഗ് അനുഭവം നൽകും. 100 ഇഞ്ച് മോഡലുകളിൽ 165 ഹെർട്സിന്റെ ഗെയിം മോഡ്, വ്യത്യസ്ത റിഫ്രഷ് റേറ്റ്, എച്ച്.ഡി.എം.ഐ 2.1 കണക്റ്റിവിറ്റി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈസൻസിന്റെ സ്വന്തം പ്രോസസറായ ഹൈ-വ്യൂ എ.ഐ. എൻജിനാണ് ഓരോ ഫ്രെയിമിന്റേയും പ്രകടനം നിയന്ത്രിക്കുന്നത്. ദൃശ്യ ഗുണനിലവാരം, കോൺട്രാസ്റ്റ്, നിറങ്ങൾ എന്നിവ തത്സമയം മെച്ചപ്പെടുത്താൻ ഈ പ്രോസസറിന് കഴിയും. 100 ഇഞ്ച് മോഡലുകളിലെ ഹൈ-വ്യൂ എ.ഐ. എൻജിൻ പ്രോ കൂടുതൽ വ്യക്തതയിൽ സിനിമാ നിലവാരത്തിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നു. മികച്ച ശബ്ദാനുഭവത്തിനായി ഡെവിയാലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രമീകരിച്ച ബിൽറ്റ്-ഇൻ സബ്വൂഫറും ഈ ശ്രേണിയിലെ ടിവികളിലുണ്ട്.
വേഗതയേറിയതും സുരക്ഷിതവുമായ ഉപയോക്തൃ അനുഭവം നൽകുന്ന വിഡാ സ്മാർട്ട് ഓപ്പറേറ്റിങ് സംവിധാനത്തിലാണ് ഈ ടിവികൾ പ്രവർത്തിക്കുന്നത്. ഫിലിംമേക്കർ മോഡ്, മുറിയിലെ പ്രകാശം അനുസരിച്ച് സ്വയം ക്രമീകരിക്കുന്ന എ.ഐ. ആർ.ജി.ബി. ലൈറ്റ് സെൻസർ, വോയിസ് കൺട്രോൾ എന്നിവയും ഇതിലുണ്ട്.
55, 65, 75, 85, 100 ഇഞ്ച് എന്നീ സ്ക്രീൻ സൈസുകളിൽ ഹൈസൻസ് യു7എസ്ഇ യു.എൽ.ഇ.ഡി മിനി-എൽ.ഇ.ഡി ടിവികൾ ലഭിക്കും. 63,990 രൂപ മുതലാണ് പ്രാരംഭ വില. നന്ദിലത്ത്, മൈജി ഉൾപ്പടെയുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലകളിൽ ഇവ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.