Sections

ഊർജ്ജക്ഷമതയേറിയ എയറോറഷ് ബിഎൽഡിസി സീലിംഗ് ഫാനുകൾ പോളിക്യാബ് കേരളത്തിൽ അവതരിപ്പിച്ചു

Thursday, May 21, 2026
Reported By Admin
Polycab Launches Aerorush BLDC Ceiling Fans in Kerala

കൊച്ചി: രാജ്യത്തെ നമ്പർ വൺ വയർസ് ആൻഡ് കേബിൾ കമ്പനിയും അതിവേഗം വളരുന്ന എഫ്എംഇജി ബ്രാൻഡുകളിലൊന്നുമായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഊർജ്ജക്ഷമതയേറിയതും വിശ്വസനീയവുമായ കൂളിംഗ് സംവിധാനങ്ങൾക്ക് ഏറെ ആവശ്യക്കാരുള്ള കേരള വിപണിയിൽ എയറോറഷ് ബിഎൽഡിസി സീലിംഗ് ഫാനുകൾ പുറത്തിറക്കി. ഗാർഹിക മേഖലയിൽ നിന്ന് ഉയർന്നു വരുന്ന വലിയ തോതിലുള്ള ആവശ്യങ്ങൾ പരിഗണിച്ച് അത്യാധുനികമായ ഊർജ്ജക്ഷമതയേറിയ ഫാനുകൾ ആദ്യം അവതരിപ്പിക്കുന്ന പോളിക്യാബിൻറെ മുൻനിര വിപണികളിലൊന്നാണ് കേരളം.

മാറിമറിയുന്ന കാലാവസ്ഥയും ഊർജസംരക്ഷണത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന അവബോധവും പരിഗണിക്കുമ്പോൾ മികച്ച പ്രകടനവും ഊർജക്ഷമതയും ഒരുപോലെ ഉറപ്പാക്കുന്ന ഉപകരണങ്ങൾക്കായി ഉപഭോക്താക്കൾ താല്പര്യം കാണിക്കുന്ന ഒരു മുൻനിര വിപണിയായി കേരളം മാറിയിരിക്കുന്നു.

കൃത്യതയും സൗകര്യവും ഒരുപോലെ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന പോളിക്യാബ് എയറോറഷിൽ കാര്യക്ഷമമായ വായു പ്രവാഹത്തിനും ശബ്ദരഹിതവും സുഗമവുമായ പ്രവർത്തനത്തിനുമായി എയ്റോഡൈനാമിക് അലുമിനിയം ബ്ലേഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഎൽഡിസി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ 50 ശതമാനം വരെ വൈദ്യുതി ലാഭിക്കുന്നു. അതുകൊണ്ട് ഇത് ദീർഘനേരത്തെ ഗാർഹിക ഉപയോഗത്തിന് അനുയോജ്യമാണ്.

മികച്ച ഡിസൈൻ ഭംഗി നൽകുന്നതിനായി മോട്ടോറിൽ ആകർഷകമായ അലങ്കാര റിംഗുകൾ നൽകിയിട്ടുണ്ട്. സ്വാഭാവിക വായു പ്രവാഹത്തെ അനുഭവവേദ്യമാക്കുന്ന ബ്രീസ് മോഡ്, പെട്ടെന്നുള്ള തണുപ്പിനായി ബൂസ്റ്റ് മോഡ് എന്നിവയുൾപ്പെടെ 25 സ്പീഡ് സെറ്റിംഗുകൾ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നു. വിവിധ കാലാവസ്ഥകളിൽ ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിൽ ഡ്യുവൽ-മോഡ് ഫോർവേഡ്, റിവേഴ്സ് ഓപ്പറേഷനും ഫാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അസ്റ്റൽ ഐവറി, എർത്ത് ബ്രൗൺ, ക്ലാസിക് ആഷ് ഗ്രേ എന്നിവ ഉൾപ്പെടെ എട്ട് നിറഭേദങ്ങളിലും വിവിധ സ്വീപ്പ് സൈസുകളിലും പോളിക്യാബ് എയറോറഷ് ലഭ്യമാണ്. മുറികളുടെ വലുപ്പത്തിനും ഇൻറീരിയർ ശൈലികൾക്കും അനുസൃതമായവ തിരഞ്ഞെടുക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.

പ്രവർത്തനക്ഷമത, വിശ്വസനീയത, ഊർജക്ഷമത എന്നിവ ഒത്തുചേരുന്ന സേവനങ്ങൾ നൽകുന്നതിനാണ് എപ്പോഴും മുൻഗണന നൽകുന്നത്. ആധുനിക ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ പ്രത്യേകിച്ച് കാര്യക്ഷമമായ കൂളിംഗ് അനിവാര്യമായ കേരളം പോലുള്ള വിപണികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് എയറോറഷ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ ഉയർന്ന വായു പ്രവാഹം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ഫാനുകൾ കൂടുതൽ മികച്ചതും സുസ്ഥിരവുമായ ജീവിതശൈലി തിരഞ്ഞെടുക്കാൻ കുടുംബങ്ങളെ സഹായിക്കുന്നു. നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഉൽപ്പന്നങ്ങളിലൂടെ എഫ്എംഇജി വിഭാഗം കൂടുതൽ വിപുലീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ബി2സി സിഇഒ ഇഷ്വിൻദർ സിംഗ് ഖുറാന പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.