- Trending Now:
ഹൈദരാബാദ്: മുൻനിര ആനിമേഷൻ കമ്പനിയായ ഗ്രീൻ ഗോൾഡ് ആനിമേഷൻ തങ്ങളുടെ പുതിയ സൗജന്യ 24x7 പരസ്യ-അധിഷ്ഠിത സ്ട്രീമിംഗ് ചാനലായ 'ഗ്രീൻ ഗോൾഡ് ടിവി' സാംസങ് ടിവി പ്ലസിൽ ഔദ്യോഗികമായി പുറത്തിറക്കി. സാംസങ് സ്മാർട്ട് ടിവി ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യുകയോ പണം നൽകി സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യാതെ തന്നെ ഈ ചാനലിലൂടെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള മികച്ച വിനോദ പരിപാടികൾ ഇനി മുതൽ കാണാൻ സാധിക്കും.
മൈറ്റി രാജു, സൂപ്പർ ഭീം, കൃഷ്ണ ബൽറാം, കൃഷ്ണ, ചോർ പോലീസ്, ലവ കുശ് തുടങ്ങിയ ജനപ്രിയ കാർട്ടൂൺ പരമ്പരകളും സിനിമകളും ഹിന്ദി ഭാഷയിലാണ് ഈ ചാനലിൽ ലഭ്യമാവുക. പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം പ്രവൃത്തിദിവസങ്ങളിൽ എപ്പിസോഡുകളും വാരാന്ത്യങ്ങളിൽ സിനിമകളുടെ പ്രീമിയറുകളും ചാനലിൽ സംപ്രേക്ഷണം ചെയ്യും. കണക്റ്റഡ് ടിവികളുടെ ഉപയോഗം ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആഗോളതലത്തിൽ 10 കോടിയിലധികം സജീവ ഉപഭോക്താക്കളുള്ള സാംസങ് ടിവി പ്ലസുമായി ഗ്രീൻ ഗോൾഡ് കൈകോർത്തിരിക്കുന്നത്.
ലളിതവും തടസ്സമില്ലാത്തതുമായ കാഴ്ചാനുഭവം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രീൻ ഗോൾഡ് ആനിമേഷൻ സ്ഥാപകനും സിഇഒയുമായ രാജീവ് ചിലകയും, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി കൂടുതൽ വിശ്വസനീയമായ ഉള്ളടക്കം എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സാംസങ് ടിവി പ്ലസ് ഇന്ത്യ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് കുനാൽ മേത്തയും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.