Sections

ബൈജൂസ് അടക്കം നിരവധി കമ്പനികൾക്ക് വീണ്ടും തിരിച്ചടി

Sunday, Apr 02, 2023
Reported By admin
company

മാസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് ബൈജൂസിന് പുതിയ തിരിച്ചടി വരുന്നത്


2022 ഏപ്രിലിൽ, ബൈജൂസിൽ 1%-ൽ താഴെ മാത്രം ഓഹരി ഉടമസ്ഥതയുളള BlackRock ബൈജൂസിന്റെ ഓഹരികൾ യൂണിറ്റിന് ഏകദേശം 4,660 ഡോളറായി കണക്കാക്കിയിരുന്നു. ഇത് ഏകദേശം 22 ബില്യൺ ഡോളറിന്റെ മൂല്യമാണ് നൽകിയത്. എന്നാൽ ബ്ലാക്ക്റോക്ക് 2022 ഡിസംബർ അവസാനത്തോടെ ബൈജുസിന്റെ ഓഹരികളുടെ മൂല്യം ഒരു ഷെയറിന് $2,400 ആയി കുറച്ചു.

മുൻവർഷത്തെ ഉയർന്ന മൂല്യനിർണ്ണയത്തിനും ശേഷം ഹൈ പ്രൊഫൈൽ നിക്ഷേപകരിൽ നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന വിപണിയിലെ ചാഞ്ചാട്ടവും നിയമ പ്രശ്നങ്ങളും കാരണം നിക്ഷേപകർ തങ്ങളുടെ ഇന്ത്യൻ പോർട്ട്ഫോളിയോയിലെ കമ്പനികളുടെ മൂല്യം വെട്ടിക്കുറച്ചതായി വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു.

യുഎസ് ആസ്ഥാനമായുള്ള നിക്ഷേപകനായ ഇൻവെസ്കോ ഫുഡ്ടെക് കമ്പനിയായ സ്വിഗ്ഗിയുടെ മൂല്യനിർണ്ണയം 25% കുറച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവവികാസം. 2022 ജനുവരിയിൽ ഫുഡ്ടെക് കമ്പനിയുടെ മൂല്യം 10.7 ബില്യൺ ഡോളറായിരുന്നു.

മറ്റൊരു ഉദാഹരണം സോഫ്റ്റ്ബാങ്കാണ്, കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പ് കമ്പനിയായ OYO യുടെ പോർട്ട്ഫോളിയോയുടെ മൂല്യം 10 ബില്യൺ ഡോളറിൽ നിന്ന് 2.7 ബില്യൺ ഡോളറായി കുറച്ചു. തൊട്ടുപിന്നാലെ, ബൈജൂസിലെ അതിന്റെ 9.76% ഓഹരിയുടെ മൂല്യം 578 ദശലക്ഷം ഡോളറായി Prosus കണക്കാക്കി.

22 ബില്യൺ ഡോളറിന്റെ മൂല്യനിർണ്ണയത്തിൽ ഇക്വിറ്റിയുടെയും കടത്തിന്റെയും രൂപത്തിൽ നിലവിലെ നിക്ഷേപകരിൽ നിന്ന് 250 മില്യൺ ഡോളർ നിക്ഷേപം സ്വീകരിച്ച് മാസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് ബൈജൂസിന് പുതിയ തിരിച്ചടി വരുന്നത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ TPG ഉൾപ്പെടെ നിരവധി നിക്ഷേപകരിൽ നിന്ന് 500 മില്യൺ ഡോളർ സമാഹരിക്കാൻ ശ്രമിക്കുന്ന ബൈജൂസിന് മൂല്യനിർണ്ണയം കുറയ്ക്കുന്നത് കൂടുതൽ ഹാനികരമായേക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.