Sections

ചർമ്മ സൗന്ദര്യ സംരക്ഷണത്തിന് ഉപ്പ്‌

Thursday, Oct 12, 2023
Reported By Soumya
Skin Care by Salt

ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. രുചി കൂടാൻ മാത്രമല്ല ഉപ്പ് ഉപയോഗിക്കുന്നത്. ഇത് നല്ലൊരു അണുനാശിനി കൂടിയാണ്. ചർമത്തിലുണ്ടാകുന്ന അണുബാധകൾക്കും അലർജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിർന്നവരുമടക്കം ആർക്കും പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. പല സൗന്ദര്യ, ആരോഗ്യ ഗുണങ്ങളും ഒരുപോലെ നൽകുന്ന ഒന്നാണിത്. ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ചർമ്മത്തിലെ സുഷിരങ്ങൾ ആഗിരണം ചെയ്യും. ചർമ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നൽകും. ഉപ്പിട്ട വെള്ളത്തിൽ കുളിയ്ക്കുന്നത് പല തലത്തിലും ചർമസൗന്ദര്യത്തെ സഹായിക്കുന്ന ഒന്നുമാണ്. സാധാരണ ഉപ്പല്ലെങ്കിൽ ബാത്ത് സാൾട്ട് ഇട്ടു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്.

  • ചർമത്തിലെ അഴുക്കുകൾ നീക്കി ചർമ സൗന്ദര്യം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒരു വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഇത് ചർമ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയ അഴുക്കിനെ നീക്കം ചെയ്ത് ചർമദ്വാരം തുറക്കാൻ സഹായിക്കുന്നു.
  • ചർമത്തിലെ ചുളിവും ഇതുവഴിയുണ്ടാകുന്ന പ്രായക്കൂടുതലും ചെറുക്കാൻ പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഉപ്പ് ചർമത്തിൽ ഈർപ്പം നില നിർത്തുന്നു. ഇതുവഴി ചർമം അയഞ്ഞു തൂങ്ങുന്നതും തടയാൻ സാധിയ്ക്കും.
  • ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള എളുപ്പ വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് നല്ലൊരു സ്ക്രബറിന്റെ ഗുണമാണ് നൽകുന്നത്. മൃതകോശങ്ങൾ പോകുന്നത് ചർമത്തിന് തിളക്കവും ജീവനും നൽകുന്ന ഒന്നാണ്.
  • ചർമത്തിലുണ്ടാകുന്ന പുഴുക്കടി. ചൊറിച്ചിൽ പോലുള്ളവയ്ക്ക് ഇത് നല്ല ആശ്വാസം നൽകും.
  • ഉപ്പിട്ട ചൂടുവെള്ളത്തിൽ പാദം ഇറക്കി വയ്ക്കുന്നത് ശരീരത്തിന്റെ ആകെയുളള ക്ഷീണം മാറാനും കാൽവേദനയും നീരും മാറാനുമെല്ലാം നല്ലതാണ്.
  • എണ്ണമയമുള്ള ചർമത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഇത് അമിതമായുള്ള എണ്ണമയം വലിച്ചെടുക്കുന്നു. ഓയിൽ ഉൽപാദനം ബാലൻസ് ചെയ്യാനും ഇതു സഹായിക്കുന്നു.ചർമത്തിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഏറെ ഗുണകരമാണ്. ഉപ്പ് ചർമ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അഴുക്കുകൾ നീക്കം ചെയ്ത് ചർമത്തെ ആരോഗ്യത്തോടെ വയ്ക്കുന്നു.
  • തളർച്ചയും പേശി വേദനയും മാറാനുള്ള നല്ലൊരു വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. വ്യായാമ ശേഷവും നീണ്ട യാത്രകൾക്കു ശേഷവുമെല്ലാം ഉപ്പു ചേർന്ന ചെറു ചൂടുവെള്ളത്തിൽ കുളികുന്നത് നല്ലതാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.