Sections

എന്താണ് ബോട്ടോക്ക്‌സ് ഇഞ്ചക്ഷൻ? ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാം?

Wednesday, Oct 11, 2023
Reported By Soumya
Botox Injuction

പ്രായത്തെ പിടിച്ചു കെട്ടി യൗവനം നിലനിർത്തുന്നതിനുള്ള ആധുനിക ശാസ്ത്രീയ വിദ്യയാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ. സമീപകാലത്ത് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട വാക്കാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ. മോഹൻലാൽ ചിത്രം ഒടിയൻ പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ ചർച്ചയായത്.

ഇപ്പോൾ ചെറു നഗരങ്ങളിലേക്ക് പോലും ഇത് പടർന്നു കഴിഞ്ഞിരിക്കുന്നു. എന്താണ് ബോട്ടോക്ക്സ് എന്നറിയുമോ? ഏറ്റവും ഭീകരനായ ഒരു ബാക്ടീരിയ ചുരത്തുന്ന മാരകമായ വിഷമാണ് ക്ലോസ്ട്രിടിനം ബോട്ടുലിസം. ഭക്ഷ്യവിശബാധയുണ്ടാക്കുന്ന ഇത് മസിലുകളെ സ്തംഭിപ്പിച്ചു കളയും. ചെറിയ അളവിൽ ബോട്ടുലിൻ എന്ന പേരുള്ള ഈ വിഷം മൈഗ്രൈൻ മാറ്റാൻ ഉപയോഗിച്ചു വരുന്നു.

ബോട്ടോക്സ് എവിടെ കുത്തിവയ്ക്കുന്നുവോ അവിടെ പേശികളുടെ ചലനം നിലയ്ക്കും. അതുകൊണ്ട് തൊലി ചുളിയുകയില്ല. ഒരു കുത്തിവെപ്പിലൂടെ പുതിയമുഖം സ്വന്തമാക്കാമെന്നതാണ് ചികിത്സയുടെ സവിശേഷത. മുഖത്തും ത്വക്കിന്റെ ഏതു ഭാഗത്തും കുത്തിവയ്ക്കാം. വയസ്സ് കൊഴിഞ്ഞുപോകും. യൗവനം നിലനിർത്താനുള്ള ഏറ്റവും ഉറപ്പുള്ള മാർഗ്ഗം. ഒരിക്കൽ കുത്തിവെച്ചാൽ ഫലം ആറുമാസം വരെ നിലനിൽക്കും. ബോട്ടോക്സ് പ്രചരിച്ചതോടെ ഇതിന്റെ അപകടങ്ങളും പെരുകിയിരിക്കുന്നു. അമേരിക്കയിലും മറ്റും ബോട്ടോക്സ് രോഗികൾക്ക് ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു. മരുന്നിന്റെ ദുരുപയോഗമായിരുന്നു കാരണം. മൂന്ന് മാസത്തിലൊരിക്കൽ മാത്രമേ കുത്തി വയ്ക്കാവൂ എന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും പലരും അത്രയും കാലയളവിനുള്ളിൽ രണ്ടും മൂന്നും കുത്തിവയ്പ്പുകൾ എടുക്കും. കുത്തിവെച്ച ഭാഗത്ത് പരുക്കൾ വന്ന് മുഖം വികൃതമാകാം. വെളുക്കാൻ തേച്ചത് പാണ്ടാകുന്ന പ്രതിഭാസം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകാം. കടുത്ത വില നൽകി അല്ലാതെ ഒരിക്കലും പ്രായത്തെ പിടിച്ചു കെട്ടാൻ കഴിയില്ലെന്ന് ദയവായി ഓർക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.