Sections

സെയിൽസ് വർധിപ്പിക്കാം പ്രൊഡക്ടിനെക്കുറിച്ചുള്ള കഥകളിലൂടെ

Saturday, Jan 27, 2024
Reported By Soumya
Sales Tips

നിങ്ങളുടെ പ്രോഡക്റ്റിനെക്കുറിച്ചുള്ള ഒരു കഥ നിങ്ങൾക്ക് പറയാൻ കഴിയുമോ എങ്കിൽ നിങ്ങൾക്ക് മികച്ച ഒരു സെയിൽസ്മാനായി തീരാൻ കഴിയും. പലപ്പോഴും സെയിൽസ്മാന്മാർക്ക് കഥ പറയുവാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല. കഥ പറച്ചിൽ എന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കേണ്ട, ഏതൊരു ജനങ്ങൾക്കും കഥ കേൾക്കുവാൻ ഇഷ്ടമാണ് അത് കുട്ടികൾക്ക് മാത്രമല്ല വലിയ ആളുകൾക്കും അങ്ങനെ തന്നെയാണ്. നിങ്ങളുടെ പ്രോഡക്റ്റിനെക്കുറിച്ച് മനോഹരമായ ഒരു കഥ പറയുവാനുള്ള ശൈലി നിങ്ങൾക്കുണ്ടെങ്കിൽ വളരെ വേഗത്തിൽ നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ചുള്ള ഒരു കഥ എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.

  • നിങ്ങളുടെ പ്രോഡക്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോൾ പല സംശയങ്ങളും കസ്റ്റമർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് ഈ സമയത്ത് നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് ഒരു കഥ പറയാൻ തയ്യാറായാൽ കസ്റ്റമർ തീർച്ചയായും അത് കേൾക്കുകയും ആ പ്രോഡക്ട് സെയിലിലേക്ക് കൊണ്ടെത്തിക്കാനും കഴിയും.ഉദാഹരണമായി നിങ്ങൾ ഒരു ഫർണിച്ചർ വിൽപ്പന നടത്തുന്ന ആളാണെങ്കിൽ ഭാര്യയും ഭർത്താവും കൂടി ഫർണിച്ചർ നോക്കാൻ വരുന്ന സമയത്ത്, ഒരു ഭംഗിയുള്ള സോഫ കാണിച്ചിട്ട് ഇത് വളരെ ഡിമാൻഡുള്ള മോഡലാണ്, നിരവധി ആളുകൾ വാങ്ങുന്ന സോഫയാണ് ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യും.ഒരു കസ്റ്റമറിന് കൊടുത്തപ്പോൾ അത് അയാൾക്കും കുടുംബത്തിനും വളരെ ഇഷ്ടപ്പെട്ടു. അയാളുടെ കെയറോഫിൽ നിരവധി ആളുകൾ ഈ സോഫ വാങ്ങാൻ വേണ്ടി ഇവിടെ വരുന്നുണ്ട്.ഇത് വളരെയധികം മാർക്കറ്റുള്ള ഒരു പ്രോഡക്റ്റാണ്. ഇതൊരു ചെറിയ സംഭവമാണ് എങ്കിലും സ്റ്റോറി രൂപത്തിൽ പറയുമ്പോൾ അതിനോട് ആകർഷണം തോന്നാം. നിരവധി ആളുകൾ ആ കഥയിൽ കഥാപാത്രങ്ങൾ ആയി വരുന്നുണ്ട് ഇത് കേൾക്കുമ്പോൾ ആ പ്രോഡക്ടിൽ കസ്റ്റമറിന് ഒരു ആകാംക്ഷ ഉണ്ടാവുകയും ആ പ്രോഡക്റ്റ് വാങ്ങണമെന്ന ഒരു ത്വര ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയാണ് ഓരോ പ്രോഡക്റ്റിന് അനുസരിച്ചും കഥ പറയാൻ നിങ്ങൾ തയ്യാറാകേണ്ടത്.
  • നിങ്ങളുടെ പ്രോഡക്റ്റിലെ ഏറ്റവും മികച്ചതിനെ കുറിച്ചാണ് ഇങ്ങനെ ഒരു കഥ പറയേണ്ടത് അത് സത്യസന്ധമായിരിക്കണം. ഒരാളുടെ അനുഭവത്തിൽ നിന്നുള്ള കഥയാണെങ്കിൽ അത്രയും നല്ലത്. ഇല്ലെങ്കിൽ സെയിൽസിന് വേണ്ടി ഉണ്ടാക്കുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ അതിലുള്ള കണ്ടന്റ് സത്യസന്ധമായിരിക്കണം. ആ പ്രോഡക്റ്റ് നിലവാരമുള്ളതും ആയിരിക്കണം. ഒരു പ്രോഡക്റ്റിനെ കുറിച്ച് അതിന്റെ ഇല്ലാത്ത ഗുണങ്ങൾ വച്ചുകൊണ്ട് ഒരു കഥ തയ്യാറാക്കി കസ്റ്റമർ പ്രോഡക്റ്റ് വാങ്ങിയതിനു ശേഷം നെഗറ്റീവായി ഇമേജിലേക്ക് കൊണ്ട് എത്തിക്കാൻ ഇത് കാരണമാകും. അതുകൊണ്ട് തന്നെ സത്യസന്ധമായ കഥകൾ മാത്രമേ പറയാൻ പാടുള്ളു.
  • കഥകൾ പറയുന്നതിന് മുൻപായി നന്നായി പരിശീലനം നടത്തണം. സെയിൽസ് ടീമുകൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്തി കഥ നന്നായി പറയുവാൻ വേണ്ടി നേരത്തെ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്.
  • ഇങ്ങനെ പറയുമ്പോൾ നിങ്ങളുടെ ശബ്ദവും ബോഡി ലാംഗ്വേജും കഥയ്ക്ക് അനുസൃതമായിരിക്കണം. യാന്ത്രികമായി പറയുന്ന കഥ പോലെ പറയരുത്. ആ കഥ നിങ്ങളുടെ ബോഡി ലാംഗ്വേജും ശബ്ദ വിന്യാസവും കൊണ്ട് അവർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ആയിരിക്കണം.
  • നിങ്ങൾ ഒരു സെയിൽസ് ടീമായിട്ടാണ് പോകുന്നതെങ്കിൽ കഥ പറയുന്ന സമയത്ത് ബാക്കി സെയിൽസ്മാൻമാർ അതിനെ സപ്പോർട്ട് ചെയ്യുകയും പ്രോത്സാഹിപ്പിക്കുന്ന ശരീരഭാഷയോടു കൂടി ഇരിക്കാൻ വേണ്ടി ശ്രദ്ധിക്കണം.
  • കഥ പറയുമ്പോൾ അവരുമായി ബന്ധപ്പെട്ടത് തൊട്ടടുത്തുള്ള ആൾക്കാരുമായി ബന്ധപ്പെടുത്തി പറയാൻ വേണ്ടി ശ്രമിക്കണം. കസ്റ്റമർ വിളിച്ചു ചോദിക്കുമ്പോൾ കസ്റ്റമറിന്റെ അനുഭവം അതിൽ നിന്ന് വിപരീതം ആകരുത്. ഒരുപാട് വലിച്ചു നീട്ടി പറയരുത്. പോസിറ്റീവ് ഇമോഷൻസ് ഉള്ളതും ആരെയും കുറ്റപ്പെടുത്താത്തത് ആയിട്ടുള്ള കഥയായിരിക്കണം.

എന്ത് തന്നെയായാലും പ്രോഡക്റ്റ് അവതരണത്തിൽ ഒരു ചെറിയ കഥ കൂടി പറയുകയാണെങ്കിൽ മികച്ച തരത്തിൽ ഒരു പ്രസന്റേഷൻ ആയി മാറ്റുവാൻ തീർച്ചയായും സാധിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.