സെയിൽസിൽ എപ്പോഴും ഒരേ സ്ട്രാറ്റജി മാത്രം ഉപയോഗിക്കുവാൻ പാടില്ല. എപ്പോഴും വ്യത്യസ്തമായ ഒരു പ്ലാനിങ് കൂടി ഉണ്ടാകണം. എപ്പോഴും സെയിൽസ് എന്ന് പറയുന്നത് വെല്ലുവിളികൾ നേരിടേണ്ടി വരുന്ന ഒരു മേഖലയാണ്. അതുകൊണ്ടുതന്നെ സെയിൽസ് എപ്പോഴും ഒരേ രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോകുവാൻ പാടില്ല അതിൽ വ്യക്തമായ ഒരു പ്ലാൻ ബി കൂടി ഉണ്ടാകുന്നത് സെയിൽസിൽ ഗുണം ചെയ്യും. പല ആളുകളും ഒരേ തരത്തിൽ സെയിൽസ് നടത്തിക്കൊണ്ടു പോകുന്നവരാണ്. ഇതിന് കാരണം തുടർപഠനങ്ങളും മാർക്കറ്റിലെ വ്യത്യസ്ത രീതികളെക്കുറിച്ച് പഠിക്കാത്തത് കൊണ്ടാണ്. താൻ ചെയ്യുന്ന രീതി മാത്രമാണ് ശരി മറ്റുള്ളവരുടെതെല്ലാം തെറ്റാണ് തനിക്ക് ഇങ്ങനെ കഴിയൂ താൻ ഇങ്ങനെ പോകൂ എന്നൊക്കെ ശാഠ്യം പിടിച്ചുകൊണ്ടുപോകുന്ന അത്തരത്തിലുള്ള സ്വഭാവം നല്ലതല്ല. നിങ്ങൾ എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുകയും പുതിയ അപ്ഡേഷൻസ് കൊണ്ടുവരാനും സെയിൽസ്മാൻമാർ എപ്പോഴും ശ്രമിക്കണം. ഇങ്ങനെ വ്യത്യസ്ത കാര്യങ്ങൾ എങ്ങനെ പഠിക്കാം മനസ്സിലാക്കാം എന്നതിനെക്കുറിച്ചാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- നിങ്ങൾ ചെയ്യുന്ന സെയിൽസ് രീതികളെ വിലയിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ദിവസവും അത് വിലയിരുത്തുന്നതാണ് ഏറ്റവും മികച്ച രീതി. ചെയ്യുന്ന മാർഗങ്ങൾ മികച്ചതാണോ അതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടോ വേറെ ഏതൊക്കെ തരത്തിൽ ഇത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും ഈ കാര്യങ്ങളെക്കുറിച്ച് ദിവസവും അവലോകനം ചെയ്യുന്നത് നല്ലതാണ്.
- ഇങ്ങനെ അവലോകനം നടത്തിയതിനുശേഷം അതിലുള്ള നല്ല വശങ്ങളും മോശമായ വശങ്ങളും വേർതിരിച്ച് എഴുതുക. അതാത് ദിവസങ്ങളിൽ ചെയ്ത മോശം കാര്യങ്ങളും നല്ല കാര്യങ്ങളും തരം തിരിച്ചെഴുതി അതിലെ മോശം കാര്യങ്ങൾ ഒഴിവാക്കാനും നല്ല കാര്യങ്ങൾ വീണ്ടും കൊണ്ടുപോകുവാൻ വേണ്ടിയും ശ്രമിക്കണം.
- പുതിയ കാര്യങ്ങൾ പഠിക്കുക.നിങ്ങളുടെ സഹപ്രവർത്തകരോ മറ്റ് സ്ഥാപനങ്ങളോ പുതിയ രീതികൾ പരീക്ഷിക്കുന്നുണ്ടാകും.അവർ എങ്ങനെയാണ് അതൊക്കെ ചെയ്യുന്നത് അതിലെ നല്ല വശങ്ങൾ എന്തൊക്കെയാണെ കാണുക. പുതിയ കസ്റ്റമറെ കാണുമ്പോഴോ അല്ലെങ്കിൽ ടെക്നോളജി പരമായി അവർ എന്തൊക്കെയാണ് ചെയ്യുന്നത് എന്നിവ മനസ്സിലാക്കുക.
- ഇങ്ങനെ കിട്ടുന്ന നല്ല കാര്യങ്ങൾ സസൂക്ഷ്മ വീക്ഷിച്ചു നിങ്ങളുടെ സെയിൽസ് പ്രവർത്തനങ്ങളിലേക്കും കൊണ്ടുവരുക. ഇത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും ആദ്യം ചെറിയ കാര്യങ്ങൾ പരീക്ഷിക്കുക. ആദ്യമേ കയറി വലിയ കാര്യങ്ങൾ അനുകരിക്കുന്നതിന് പകരം അതിലെ ചെറിയ കാര്യങ്ങൾ നിങ്ങളുടേതായ രീതിയിൽ പരീക്ഷിക്കാൻ വേണ്ടി ശ്രമിക്കുക. അതിൽ ചിലപ്പോൾ പരാജയങ്ങൾ സംഭവിക്കാം ചിലപ്പോൾ വിജയം സംഭവിക്കാം. പക്ഷേ നിരന്തരം അങ്ങനെ കുറെ പ്രാവശ്യം ആകുമ്പോൾ നിങ്ങൾക്ക് മറ്റൊരു സെയിൽസ് തന്ത്രമായി ഇത് ഉപയോഗിക്കാം. ഇങ്ങനെ നിരന്തരം പ്രോസസ് ചെയ്യുന്ന സമയത്ത് പുതിയ സെയിൽസ് രീതികൾ നിങ്ങൾക്ക് സ്വാഭാവികമായി ലഭിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

റഫറൻസ് കസ്റ്റമറിലൂടെ സെയിൽസ് വർധിപ്പിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.