Sections

റഫറൻസ് കസ്റ്റമറിലൂടെ സെയിൽസ് വർധിപ്പിക്കാം

Friday, Jan 19, 2024
Reported By Soumya S
Referel Customer

സെയിൽസ് വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് കസ്റ്റമാസിന്റെ എണ്ണം വർദ്ധിപ്പിക്കുകയെന്നത്. കസ്റ്റമേഴ്സിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ സെയിൽസിനെ അനുകൂലിക്കുന്ന ഒരു കൂട്ടം കസ്റ്റമേഴ്സിനെ കൂടെ ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്. അങ്ങനെയുള്ള കസ്റ്റമേഴ്സ് ഉണ്ടായിക്കഴിഞ്ഞാൽ നിരന്തരം റഫറൻസ് നിങ്ങൾക്ക് തന്നു കൊണ്ടിരിക്കാം. ആ റഫറൻസ് മുഖാന്തരം നിങ്ങൾക്ക് സെയിൽസിൽ വളരെ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും. ഇങ്ങനെ റഫറൻസ് കസ്റ്റമർ കൂടിയാലുള്ള ഗുണങ്ങളെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • റഫറൻസ് കസ്റ്റമർ ഉണ്ടാവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കസ്റ്റമറിന്റെ കെയറോഫിൽ വരുന്ന പ്രോസ്പെക്ട് ആണ്. ഇവരെ വളരെ വേഗത്തിൽ കസ്റ്റമർ ആക്കാൻ സാധിക്കും. അതിന് കാരണം അവർ വേറൊരു കസ്റ്റമർ ഉപയോഗിച്ച് അനുഭവ പരിചയത്തിന്റെ പുറത്തു അവരുടെ കെയറോഫിൽ നിങ്ങളുടെ അടുത്ത് വരുന്ന കസ്റ്റമേഴ്സാണ്. അതുകൊണ്ടുതന്നെ ആ സെയിൽ ക്ലോസ് ചെയ്യുവാനുള്ള സാധ്യത 90 ശതമാനമാണ്.
  • റഫറൻസ് ആയി വരുന്ന ആളിന് ആരാണ് റഫറൻസ് കൊടുത്തത് എന്ന കാര്യവും നിങ്ങൾ അറിഞ്ഞിരിക്കണം. ആ റഫറൻസ് കൊടുത്ത കസ്റ്റമർ നോട് പറഞ്ഞ കാര്യങ്ങളും ഓഫറുകളും എല്ലാം തന്നെ കൃത്യമായി ഓർത്ത് വയ്ക്കുകയും അതിനനുസരിച്ച് മാത്രമാണ് സെയിൽസ് റഫറൻസ് കിട്ടിവരുന്ന ആളിനോടും ചെയ്യേണ്ടത്. ഉദാഹരണമായി നിങ്ങൾ ഒരു കസ്റ്റമർ 5000 രൂപയ്ക്ക് വിറ്റ പ്രോഡക്റ്റ് ആണെങ്കിൽ റഫറൻസ് കിട്ടി വരുന്ന ആളിനോട് ആ പ്രോഡക്റ്റിന്റെ വില 5000 ആണെന്ന് പറയണം. ഓർഡർ കിട്ടാൻ വേണ്ടി വളരെ കുറച്ചോ കൂട്ടിയോ വില പറയാൻ പാടില്ല.
  • റഫറൻസ് കിട്ടിവരുന്ന ആൾക്ക് ഏത് പ്രോഡക്റ്റാണ് വാങ്ങേണ്ടത് എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാകും. അയാൾ ആ പ്രോഡക്റ്റിനെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ട് ആയിരിക്കും വരുന്നത്. അതുകൊണ്ടുതന്നെ പ്രോഡക്റ്റിനെക്കുറിച്ച് ഓഫറുകളെക്കുറിച്ച് അസത്യമായ കാര്യങ്ങൾ പറയാതിരിക്കണം. അഥവാ പ്രോഡക്റ്റിന്റെ വില കൂടുകയാണെങ്കിൽ അന്നത്തെ വിലയേക്കാൾ കുറച്ചു കൂടുതലാണ് അല്ലെങ്കിൽ കുറവാണ് എന്ന വ്യക്തമായി പറഞ്ഞ് അയാളെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ ആദ്യ കസ്റ്റമർ വൈരാഗ്യവും നിങ്ങളോട് തോന്നാൻ കാരണമാകും.
  • റഫറൻസ് കസ്റ്റമറിന് ആദ്യ കസ്റ്റമറിനേക്കാൾ പ്രാധാന്യം ഉണ്ടെന്ന് തോന്നത്തക്ക രീതിയിൽ ആകണം അവരോട് പെരുമാറേണ്ടത്. അയാൾ പ്രോഡക്റ്റ് എടുക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വരുന്ന ആൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. പ്രാധാന്യം കുറയുന്നു എന്ന് തോന്നിയാൽ ചിലപ്പോൾ അത് പ്രോഡക്റ്റ് എടുക്കാതിരിക്കാനുള്ള കാരണമായേക്കാം. കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന തോന്നൽ ഉണ്ടായാൽ അയാൾ പ്രോഡക്റ്റ് എടുക്കുകയും ചെയ്യും. അതിന് കാരണം മനുഷ്യർക്ക് എല്ലാവർക്കും തന്നെ അവരെ മറ്റുള്ളവർ അംഗീകരിക്കണം എന്നൊരു തോന്നൽ ഉണ്ട്.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.