- Trending Now:
സെയിൽസ് എന്ന പദത്തിനെക്കുറിച്ച് പലർക്കും തെറ്റിദ്ധാരണയാണ് ഉള്ളത്. സെയിൽസ് എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് സാധനം പുറകെ കൊണ്ട് നടന്ന് വിൽക്കുക എന്നതാണ്. നിർബന്ധിച്ച് സാധനങ്ങൾ വാങ്ങിപ്പിക്കുന്ന ഒരു പ്രക്രിയയാണ് സെയിൽസ് എന്നാണ് പലരും കരുതുന്നത്. എന്നാൽ പരിപൂർണ്ണ അർത്ഥത്തിൽ അത് ശരിയല്ല. ലോകപ്രശസ്തനായ ശാസ്ത്രജ്ഞനാണ് തോമസ് ആൽവ എഡിസൺ. അദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സെയിൽസ് നടത്താൻ കഴിവുള്ള ആളായിരുന്നു. അദ്ദേഹത്തിന് ആയിരത്തിൽ പുറത്ത് പ്രോഡക്ടുകൾക്ക് പേറ്റന്റ് ഉണ്ടായിരുന്നു. ഇതിന് പുറമേ തന്നെ അദ്ദേഹം നിരവധി ഉത്പന്നങ്ങൾ നിർമ്മിച്ച് വളരെ ഭംഗിയായി അവയെല്ലാം വിൽപ്പന നടത്തുവാൻ കഴിവുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമാണ് ഡിസി കറണ്ട്. ഡിസി കറന്റ് അദ്ദേഹം നിർമ്മിക്കുകയും അത് അമേരിക്ക പോലുള്ള സ്ഥലങ്ങൾ മുഴുവൻ വിതരണം ചെയ്യുവാനുള്ള അവകാശവും നേടിയെടുത്തിരുന്നു. അതുവഴി വൻ ലാഭവും അദ്ദേഹം സൃഷ്ടിച്ചു. ഇങ്ങനെ നിരവധി ഉപകരണങ്ങൾ അദ്ദേഹം കണ്ടുപിടിക്കുകയും ആ ഉപകരണങ്ങളെല്ലാം അദ്ദേഹം വിൽക്കുകയും ചെയ്തു പോന്നിരുന്നു. എന്നാൽ തോമസ് ആൽവ എഡിസനെക്കാളും എന്തുകൊണ്ടും ഉയരങ്ങളിൽ നിൽക്കുന്ന ശാസ്ത്രജ്ഞനാണ് ടെസ്ല എന്നറിയപ്പെടുന്നയാൾ. ടെസ്ല ഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു കാറാണ്. എലോൺ മസ്ക് എന്നറിയപ്പെടുന്ന പ്രശസ്തനായ ബിസിനസുകാരൻ തന്റെ കാർ കമ്പനിക്ക് ടെസ്ല എന്ന പേര് നൽകാൻ തന്നെ കാരണം ഈ ശാസ്ത്രജ്ഞനാണ്. അദ്ദേഹം കണ്ടുപിടിച്ചത് തോമസ് ആൽവ എഡിസനോടൊപ്പം തന്നെ അല്ലെങ്കിൽ അതിനേക്കാൾ അപ്പുറം മികച്ച കണ്ടുപിടിത്തങ്ങൾ ആയിരുന്നു. അദ്ദേഹമാണ് എസി കറണ്ട് ആദ്യമായി കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ എ സി കറണ്ടിനെ അന്നത്തെ ശാസ്ത്രജ്ഞൻമാർ എല്ലാം ശക്തമായി എതിർക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം തന്റെ എസി കറണ്ടുമായി മുന്നോട്ടു പോയെങ്കിലും അത് പരിപൂർണ്ണതയിലേക്ക് എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിന് കാരണം അദ്ദേഹം വളരെ മികച്ച ഒരു വില്പനക്കാരൻ അല്ലായിരുന്നു എന്നതാണ്. മികച്ച സെയിൽസ്മാൻ അല്ലായിരുന്നു എന്ന കാരണത്താൽ തന്നെ ടെസ്ല ജീവിതത്തിൽ തന്നെ പിന്നോട്ട് പോകുന്ന അവസ്ഥ കാണാൻ സാധിക്കും. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് ഉപകരിക്കുന്നത് ടെസ്ലയുടെ ഉപകരണങ്ങളാണ്. ടെസ്ലയുടെ ഉപകരണങ്ങളെല്ലാം ആധുനികകാലത്ത് ഉപകാരപ്രദമാണ്. എ സി കറന്റിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതില്ല. പക്ഷേ ടെസ്ലയെക്കുറിച്ച് അധികമാരും ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല. അദ്ദേഹത്തിന് ഉണ്ടായിരുന്ന ഒരേ ഒരു കുറവാണ് അദ്ദേഹത്തിന്റെ പ്രോഡക്ടുകൾ വിൽക്കാനുള്ള കഴിവില്ലായിരുന്നു എന്നത്. അതുകൊണ്ട് തന്നെ ഏതൊരു വ്യക്തിക്കും ഉണ്ടാകേണ്ട ഒന്നാണ് വില്പനക്കുള്ള കഴിവ്. തന്റെ പ്രോഡക്റ്റ്, തന്റെ സ്വഭാവം, ജീവിതം, തന്റെ കഴിവ് ഇവയൊക്കെ സമർത്ഥമായി വിൽക്കാൻ കഴിയുന്ന ഒരാൾക്കാണ് ജീവിതവിജയം ഉണ്ടാകുന്നത്. എത്ര കഴിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല ആ കഴിവിനെ എങ്ങനെ സമർത്ഥമായി വിൽക്കാം എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഒരു സെയിൽസ്മാൻഷിപ്പ് നിങ്ങൾക്ക് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇന്ന് നാം നോക്കുന്നത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ്മാൻ കസ്റ്റമറിൽ നിന്നും ആദ്യം മനസിലാക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.