Sections

സെയിൽസ്മാൻ കസ്റ്റമറിൽ നിന്നും ആദ്യം മനസിലാക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Monday, Jan 15, 2024
Reported By Soumya S
Customer Data Collection

ഒരു കസ്റ്റമറെ കിട്ടിക്കഴിഞ്ഞാൽ ആ കസ്റ്റമറിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഇത് സെയിൽസ്മാൻമാർക്ക് ഉപകാരപ്രദമാണ്. കസ്റ്റമർ എന്താണ് ഡിമാൻഡ് ചെയ്യുന്നത്, കസ്റ്റമർ എന്താണ് ഫോക്കസ് ചെയ്യുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ആദ്യം ഒരു കസ്റ്റമറിനെ കണ്ടുകഴിഞ്ഞാൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

  • ഒന്നാമതായി കസ്റ്റമറിന്റെ വയസ്സ്.
  • എവിടെ താമസിക്കുന്നു.
  • അയാളുടെ ജെൻഡർ.
  • അയാളുടെ സാമ്പത്തിക നില.
  • വിദ്യാഭ്യാസ യോഗ്യത.
  • ഫാമിലി സ്റ്റാറ്റസ്.
  • ജോലി
  • അവരുടെ എത്തിക്ക്സ് റിലീജിയൻ ബാഗ്രൗണ്ട് എന്നിവ നോക്കുക.
  • അയാളുടെ ആറ്റിട്യൂട്.
  • അയാളുടെ വാല്യൂസ്.
  • അയാളുടെ ഇൻട്രസ്റ്റ് ഹോബിസ്.
  • അയാളുടെ ലൈഫ് സ്റ്റൈൽ
  • അയാളുടെ സ്വഭാവം.

ഇത്രയും കാര്യങ്ങൾ ഒരു കസ്റ്റമറിനെ കാണുമ്പോൾ തന്നെ മനസ്സിലാക്കി എടുക്കണം. ഇത് സെയിൽസ്മാൻമാർക്ക് വളരെ ഉപകാരപ്രദമായിരിക്കും. അയാൾ സാധനം വാങ്ങിക്കാൻ സാധ്യതയുള്ള കസ്റ്റമറാണോ ഇല്ലാത്തതാണോ എന്നൊക്കെ മനസ്സിലാക്കാൻ സെയിൽസ്മാന്മാർക്ക് സാധിക്കും. ഈ പറഞ്ഞ കാര്യങ്ങൾ നോട്ട് ചെയ്യുന്നത് കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ഉപകാരങ്ങൾ എന്താണെന്ന് ചോദിച്ചാൽ.

  • നിങ്ങൾക്ക് കസ്റ്റമറിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണമായി നിങ്ങൾ ഒരു ഫർണിച്ചർ ഷോപ്പ് നടത്തുന്ന ആളാണങ്കിൽ ഫർണിച്ചർ വാങ്ങാൻ വരുന്ന കസ്റ്റമറിനെക്കുറിച്ച് ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ കസ്റ്റമർ ഏത് പ്രോഡക്റ്റ് ആണ് വാങ്ങുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
  • 60 വയസ്സ് കാരനാണ് വരുന്നത് അയാൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായി വളരെ മുന്നിൽ നിൽക്കുന്ന ഒരാളാണ് നല്ല വാല്യൂസ് ഉള്ള ആളാണ് ഇത്തരത്തിലുള്ള ആൾ ഏത് തരത്തിലുള്ള പ്രോഡക്റ്റാണ് വാങ്ങുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. നേരെമറിച്ച് ഒരു കുടുംബസ്ഥനാണ് വരുന്നതെങ്കിൽ ഫർണിച്ചർ കടയിൽ നിന്നും ഏതൊക്കെ സാധനം വാങ്ങും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ഉദ്ദേശവും ഉണ്ടാകും.

ഏത് ടൈപ്പ് കസ്റ്റമർ ആണെങ്കിലും അവരെക്കുറിച്ച് ഇത്രയും കാര്യങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ ആ കസ്റ്റമറിനെ കുറിച്ചുള്ള ഒരു പിക്ചർ നിങ്ങൾക്ക് ലഭിക്കുകയും. അതിനനുസരിച്ച് അയാളോട് സംസാരിക്കാനുള്ള കഴിവുണ്ടാക്കുകയും ചെയ്യും. ഇത് കുറേ ദിവസമായി അഭ്യസിച്ച് കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലി നിങ്ങളിലേക്ക് ഒരാളെ കാണുമ്പോൾ തന്നെ ഒരു ഇമേജ് കിട്ടുകയും അതിനനുസരിച്ച് പ്രോഡക്ട് പ്രൊപ്പോസൽ കൊടുക്കുവാനും നിങ്ങൾക്ക് സാധിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.