Sections

സെയിൽസ്മാന്മാർ രാജ്യത്തിന് നല്കുന്ന സേവനം

Saturday, Jan 13, 2024
Reported By Soumya
Sales Men

സെയിൽസ്മാൻമാർ രാജ്യത്തിന് നൽകുന്ന സേവനം മികച്ചതാണ്. സെയിൽസ്മാൻമാർ ഇത് അറിയുന്നില്ല എന്നതാണ് സത്യം. നിങ്ങൾ പ്രോഡക്ടുകൾ വിൽക്കുന്നത് കൊണ്ടാണ് രാജ്യത്ത് മികച്ച രീതിയിൽ സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്നത് എന്ന് മനസ്സിലാക്കുക. ഉദാഹരണമായി നിങ്ങൾ 100 രൂപയ്ക്ക് പ്രോഡക്റ്റ് വിൽക്കുകയാണെങ്കിൽ അതിന്റെ 10% 18% 28% ഒക്കെ ജി എസ് ടി സർക്കാരിന് ലഭിക്കുന്നുണ്ട്. ഈ ജി എസ് ടി വരുമാനം കൊണ്ടാണ് രാജ്യം സുഗമമായി നടന്നുകൊണ്ട് പോകുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന് ഏറ്റവും മികച്ച സേവനം നൽകുന്ന ആൾക്കാരാണ് നിങ്ങൾ. സെയിൽസ്മാൻമാർ പൊതുവേ ചിന്തിക്കുന്നത് സമൂഹത്തിനുവേണ്ടി ഒരു ഗുണവും ചെയ്യാത്ത ആൾക്കാരാണ് തങ്ങൾ എന്നാണ് ഇത്തരത്തിൽ ഒരു ആത്മവിശ്വാസക്കുറവ് അവർക്കുണ്ട്. എന്നാൽ ഇത് ശരിയല്ല. രാജ്യത്തിന് മികച്ച രീതിയിൽ സേവിക്കുന്ന ആൾക്കാരാണ് നിങ്ങൾ എന്ന് അതിനെക്കുറിച്ച് മികച്ച ബോധ്യം ഉണ്ടാകണം. സെയിൽസ് എന്നത് ഒരു കലയാണെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. അതിനേക്കാൾ ഉപരി വലിയ ഒരു സേവനം കൂടിയാണെന്ന കാര്യം നിങ്ങൾക്ക് ബോധ്യപ്പെടണം. മികച്ച സെയിൽസ് നടത്തുന്നതിലൂടെ രാജ്യത്തിന് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നത് ഒരു നല്ല കാര്യമാണ്. നിങ്ങളുടെ ബിസിനസ് ഓണറിന് വേണ്ടിയോ, കസ്റ്റമറിന് വേണ്ടി മാത്രവുമല്ല രാജ്യത്തിന് കൂടെ വേണ്ടി പ്രവർത്തിക്കുന്നു എന്ന ചിന്ത നിങ്ങൾക്ക് നല്ല ആത്മവിശ്വാസം നൽകും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.