Sections

പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നീക്കം

Wednesday, Nov 02, 2022
Reported By MANU KILIMANOOR

ഒരു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു

122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തല്‍ക്കാലത്തേക്ക് തുടര്‍നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിവിധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ എതിര്‍പ്പ് ശക്തമായിരുന്നു. ഭരണ-പ്രതിപക്ഷ യുവജനസംഘടനകള്‍ പെന്‍ഷന്‍ പ്രായ വര്‍ധനക്കെതിരെ രംഗത്തുവന്നു. യുവാക്കളോടുള്ള വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുവാക്കളുടെ നിലപാടിനൊപ്പമാണെന്ന് കെ.പി.സി. സി പ്രസിഡന്റ് കെ. സുധാകരനും വ്യ ക്തമാക്കി.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന നയപരമായ നിലപാടില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോയതിന്റെ സൂചനയായിട്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴെടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. അതിനാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നു അഭ്യൂഹവും ശക്തമായിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായവര്‍ധനയെ എതിര്‍ത്ത് ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും എഐവൈഎഫും ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.തിരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നായിരുന്നു എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍ എന്നിവരുടെ പ്രഖ്യാപനം. ഇത് ഇടതു നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് പെന്‍ഷന്‍ പ്രായവര്‍ധനയെന്ന് പറഞ്ഞു. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നായിരുന്നു എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍, സെക്രട്ടറി ടി.ടി.ജിസ്‌മോന്‍ എന്നിവരുടെ പ്രഖ്യാപനം. ഇത് ഇടതു നയത്തില്‍ നിന്നുള്ള വ്യതിയാനമാണ്. പെന്‍ഷന്‍ പ്രായവര്‍ധനയെ ന്യായീകരിക്കുന്നവര്‍ ചെറുപ്പക്കാരുടെ ദയനീയാവസ്ഥ മനസ്സിലാക്കണം. ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.