Sections

ഓണ്‍ലൈന്‍ വാലറ്റ് ഉപയോഗത്തില്‍ കുതിച്ച് ഇന്ത്യ; എന്താണ് ഈ ഓണ്‍ലൈന്‍ വാലറ്റുകള്‍? | Indian consumers prefer online payments

Tuesday, Jul 12, 2022
Reported By admin
online payment

6000 ഉപഭോക്താക്കള്‍ക്കിടയിലും, 2000 ബിസിനസുകള്‍ക്കിടയിലും 20 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍

 

ഇന്ത്യയില്‍ ഡിജിറ്റല്‍ വാലറ്റുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്.എക്‌സപീരിയന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍ പേയമെന്റുകളോട് ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ താല്പര്യം വര്‍ധിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡിനോടുള്ള താല്പര്യം താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞിട്ടുണ്ട്. 91 ശതമാനം ഇന്ത്യക്കാരും സാമ്പത്തിക വിനിമയങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു.ഓണ്‍ലൈന്‍ വിനിമയങ്ങളിലേക്കുള്ള ചുവടുമാറ്റം ആശാവഹമാണെങ്കിലും സുരക്ഷാ ഭീഷണി എന്ന ഘടകവും ഒപ്പമുണ്ട്. ശക്തമായ സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കുതിച്ചുയരുന്ന ഓണ്‍ലൈന്‍ വിനിമയങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 45 ശതമാനം ഇന്ത്യക്കാരും സ്വന്തം ഐഡന്റിറ്റി മോഷ്ടിക്കപ്പെടുമെന്നോ, വഞ്ചനകള്‍ക്ക് സാധ്യതയുണ്ടെന്നോ വിശ്വസിക്കുന്നവരാണ്.60 ശതമാനം പേര്‍ സുരക്ഷയെ സംബന്ധിച്ച് ആശങ്കാകുലരാണ്. 30 ശതമാനം ആളുകള്‍ ഓണ്‍ലൈന്‍ വഞ്ചന അനുഭവിച്ചിട്ടുണ്ട്. 92 ശതമാനം ആളുകളും സുരക്ഷയ്ക്കാണ് ഓണ്‍ലൈന്‍ വിനിമയങ്ങളില്‍ ഒന്നാം സ്ഥാനം നല്‍കുന്നത്.6000 ഉപഭോക്താക്കള്‍ക്കിടയിലും, 2000 ബിസിനസുകള്‍ക്കിടയിലും 20 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍.

ഇന്ത്യയില്‍ ' ബൈ നൗ പേ ലേറ്റര്‍ ' സര്‍വീസുകള്‍ ജനപ്രിയമാകുന്നതായും സര്‍വേ കണ്ടെത്തി. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ആഗോള തലത്തില്‍ ഇത്തരം സര്‍വീസുകള്‍ 18 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇന്ത്യയില്‍ ഇത് 21 ശതമാനമാണ്. വലിയ തോതിലുളള ഉപഭോക്തൃ പിന്തുണയും, സാമ്പത്തിക രംഗത്തെ പങ്കും ഇത്തരം സേവനങ്ങള്‍ക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

തികച്ചും ലളിതമായി ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യയാണ് ഇ-വാലറ്റുകളുടേത്.മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ പണം കൈമാറാനുള്ള മാര്‍ഗമാണ് ഇ-വാലറ്റുകള്‍. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെയും ഇതിന് സാധിക്കും. നമ്മുടെ കൈയിലിരിക്കുന്ന പേഴ്സില്‍ പണം സൂക്ഷിച്ച് ആവശ്യ നേരത്തുപയോഗപ്പെടുത്തുന്നതുപോലെ ഇ-വാലറ്റില്‍ പണം സൂക്ഷിച്ചുവെക്കാം. ഡിജിറ്റലായാണ് പണം ശേഖരിച്ചുവെക്കുന്നത് എന്ന വ്യത്യാസം മാത്രം. ഇതൊരു പ്രീ പെയ്ഡ് എക്കൗണ്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ പണം ഉപയോഗിച്ച് പച്ചക്കറി മുതല്‍ വിമാന ടിക്കറ്റ് വരെ വാങ്ങാം. അതും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ.

 

  • പണം കൈമാറ്റത്തിന് ബാങ്ക് എക്കൗണ്ടുകള്‍ ആവശ്യമില്ലാത്തതിനാല്‍ തികച്ചും സുരക്ഷിതം. നിങ്ങളുടെ എക്കൗണ്ട് വിവരങ്ങള്‍ അതുകൊണ്ടുതന്നെ ഒരിടത്തും നല്‍കേണ്ടി വരില്ല,
  • ചില ഇ-വാലറ്റുകളില്‍ പണം നിക്ഷേപിക്കുന്നതിന് കുറഞ്ഞ തുകയില്ല. 10 രൂപ പോലും നിക്ഷേപിക്കാം.
  • ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ള തുക മാത്രം നിക്ഷേപിക്കാന്‍ അവസരം.
  • പ്രീ പെയ്ഡ് എക്കൗണ്ട് ആയതിനാല്‍ പേയ്‌മെന്റ് ലഭിക്കാന്‍ താമസം നേരിടുന്നില്ല.
  • കാഷ്ബാക്ക്, ഓഫറുകള്‍, റിവാര്‍ഡുകള്‍, ഡിസ്‌കൗണ്ട് ഓഫറുകള്‍ തുടങ്ങിയവ ലഭിക്കുന്നതിനാല്‍ ലാഭകരമായ ഷോപ്പിംഗ് നടത്താനാകും.
  • എത്ര ചെറിയ തുകയും കൈമാറാം, ചില്ലറ പ്രശ്‌നങ്ങളില്ലാതെ ഉപയോഗങ്ങള്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.