- Trending Now:
കൊച്ചി: ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഓണാഘോഷ വേളയിൽ കേരളത്തിൽ 300ലധികം വാഹനങ്ങളുടെ വിതരണം നടത്തി. പുതുതായി പുറത്തിറക്കിയ റെനോ ട്രൈബറിന് പത്ത് ദിവസത്തിനുള്ളിൽ 100ലധികം ഡെലിവറികൾ കേരളത്തിൽ നടത്തി. റെനോ ഇന്ത്യയുടെ കേരളത്തിലെ 24 ഡീലർഷിപ്പുകൾ ഉത്സവവേളയിൽ 300ലധികം വാഹനങ്ങളുടെ ഡെലിവറികൾ ഉറപ്പാക്കുന്നതിന് സഹായകമായി.
ഈ വർഷം ജൂലൈയിൽ 6,29,995 രൂപയ്ക്ക് (എക്സ്-ഷോറൂം) പുറത്തിറക്കിയ റെനോയുടെ ഓൾ-ന്യൂ ട്രൈബർ, റെനോ റീതിങ്ക് ബ്രാൻഡ് പരിവർത്തന തന്ത്രത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യ മോഡലാണ്. സവിശേഷ സുഖസൗകര്യങ്ങൾക്കൊപ്പം ആധുനിക ഡിസൈനും ട്രൈബറിൽ ഒത്തുചേർന്നിരിക്കുന്നു.
35 പുതിയ സവിശേഷതകൾ കൂട്ടിച്ചേർത്ത കാറിൽ 5, 6, അല്ലെങ്കിൽ 7-സീറ്ററായി മാറ്റാവുന്ന മൂന്നാം നിര ഈസി-ഫിക്സ് സീറ്റുകളും 625 ലിറ്റർ വരെ ബൂട്ട് സ്പെയ്സുമുണ്ട്.
ഫാമിലി കാറുകളുടെ പുതുതലമുറയിൽ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത മുൻഭാഗം, പുതിയ ഗ്രിൽ, ആകർഷകമായ പുതിയ ഹുഡ്, പുതുക്കിയ ബമ്പർ, സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ സ്ലീക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, പുതിയ എൽഇഡി ഫോഗ് ലാമ്പുകൾ, പുതിയ ബ്രാൻഡ് ലോഗോ എന്നിവയും ഉൾപ്പെടുന്നു.
പുതിയ ട്രൈബറിൽ 6 എയർബാഗുകൾ, ഇഎസ്പി, ടിപിഎംഎസ്, ബ്രേക്ക് അസിസ്റ്റുള്ള ഇബിഡി എന്നിവയുൾപ്പെടെ 21 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുണ്ട്. സുരക്ഷാ സവിശേഷതകളിൽ കൂടുതലായി ഫ്രണ്ട് പാർക്കിംഗ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ട്രൈബർ ഓതൻറിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ നാല് വേരിയൻറുകളിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.