- Trending Now:
കൊച്ചി: ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, പുതിയ കൈഗർ പുറത്തിറക്കി. എക്സ്റ്റീരിയർ, ഇൻറീരിയർ ഡിസൈൻ, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകൾ എന്നിവയിൽ ഉൾപ്പെടെ 35-ലധികം മെച്ചപ്പെടുത്തലുകൾ പുതിയ കൈഗറിൽ വരുത്തിയിട്ടുണ്ട്.
ആകർഷകമായ ഫ്രണ്ട് ഗ്രിൽ, പുതിയ ഹുഡ്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഹെഡ്ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് ഇവേഷൻ അലോയ് വീലുകൾ, സ്കിഡ് പ്ലേറ്റുകൾ എന്നിവ പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനിൽ ഉൾപ്പെടുന്നു. പുതിയ ഡ്യുവൽ-ടോൺ ഡാഷ്ബോർഡ്, പ്രീമിയം വെൻറിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, കൂടുതൽ മികച്ച ക്യാബിൻ അനുഭവത്തിനായി മെച്ചപ്പെടുത്തിയ വോയ്സ് ഇൻസുലേഷൻ എന്നിങ്ങനെയാണ് പ്രീമിയം ഇൻറീരിയർ മെച്ചപ്പെടുത്തലുകൾ. മൾട്ടി-വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകൾ, റെയിൻ-സെൻസിംഗ് വൈപ്പറുകൾ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, 20.32 സെൻറിമീറ്റർ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ്, പ്രീമിയം 3 ഡി ആർക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ കൈഗറിലെ ടെക്നിക്കൽ പാക്കേജ്.
00 പി.എസ് പരമാവധി കരുത്തും 160 എൻ.എം വരെ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന, മികച്ച ടോർക്ക്-ടു-വെയ്റ്റ് റേഷ്യോ, ക്ലാസ്-ലീഡിംഗ് ഫ്യുവൽ എഫിഷ്യൻസി എന്നിവയോടു കൂടിയ ടർബോചാർജ്ഡ് എഞ്ചിനാണ് കൈഗർ ടർബോ വേരിയൻറുകൾക്ക് കരുത്ത് പകരുന്നത്. ലിറ്ററിന് 20.38 മൈലേജാണ് വാഗ്ദാനം. അതേസമയം കൂടുതൽ താങ്ങാനാവുന്ന ഒരു ഓപ്ഷൻ തേടുന്ന ഉപഭോക്താക്കൾക്കായി, പുതിയ കൈഗർ പരിഷ്കരിച്ച നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലും ലഭ്യമാണ്. ഇത് 72 പി.എസ് പരമാവധി കരുത്തും 96 എൻ.എം വരെ ടോർക്കും നൽകും. ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും പുതിയ മോഡൽ നൽകുന്നു.
21 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ ആണ് മറ്റൊരു സവിശേഷത. 6 എയർബാഗുകൾ, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഐഎസ്ഓഎഫ്ഐഎക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് എന്നിവ എല്ലാ വേരിയൻറുകളിലും ലഭ്യമാണ്.
ഓയിസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നീ പുതിയ രണ്ട് നിറങ്ങൾ ഉൾപ്പെടെ ഏഴ് ആകർഷകമായ നിറങ്ങളിൽ പുതിയ കൈഗർ ലഭ്യമാണ്. റേഡിയൻറ് റെഡ്, കാസ്പിയൻ ബ്ലൂ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് സിൽവർ, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയാണ് നിലവിലുള്ള നിറങ്ങൾ.
പൂർണ്ണമായി ലോഡ് ചെയ്ത ടർബോ കൈഗർ വേരിയൻറുകളായ ടെക്നോ, ഇമോഷൻ എന്നിവയ്ക്ക് 9.99 ലക്ഷം രൂപ മുതൽ 11.29 ലക്ഷം വരെയാണ് ഇന്ത്യ ഒട്ടാകെയുള്ള എക്സ്-ഷോറൂം വില. കൂടുതൽ താങ്ങാനാവുന്ന കൈഗർ എനർജി വേരിയൻറുകൾ 6.29 ലക്ഷം രൂപ മുതൽ 9.14 ലക്ഷം വരെയുള്ള എക്സ്-ഷോറൂം വിലകളിൽ ലഭ്യമാണ്.
പുതിയ കൈഗർ അവതരിപ്പിക്കുന്നതിലൂടെ ആകർഷകമായ രൂപകൽപ്പനയും, മികച്ച എഞ്ചിനീയറിംഗും, യഥാർത്ഥ പ്രകടനവും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്ന് റെനോ ഇന്ത്യയുടെ എംഡിയും സിഇഒയുമായ വെങ്കട് റാം മാമില്ലപ്പള്ളെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.