- Trending Now:
കൊച്ചി: റെഡ് ടീം ഹാക്കേഴ്സ് അക്കാദമി സംഘടപ്പിക്കുന്ന അഞ്ചാമത് സൈബർ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയിൽ നടക്കും. മെയ് 27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലാണ് സമ്മിറ്റിന് വേദിയാകുക. സൈബർ രംഗത്തെ പ്രമുഖർ നയിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരിക്കും. സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗൺസിൽ സീനിയർ ഡയറക്ടർ പൂജ ജോഷി, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പവിത്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് റെഡ് ടീം ഹാക്കേഴ്സ് അക്കാദമി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തുടർന്ന് നടക്കുന്ന അനുമോദന ചടങ്ങിൽ റെഡ് ടീം അക്കാദമി വിദ്യാർത്ഥികളും ബഗ് ബൗണ്ടിയിലൂടെ 25 ലക്ഷം രൂപ പ്രതിഫലം ലഭിച്ച ഗോകുൽ സുധാകർ, നൂറിലധികം വെബ്സൈറ്റുകളുടെ തകരാറുകൾ കണ്ടെത്തിയ യുവ ഹാക്കറിനുള്ള ഹർവാർഡ് വേൾഡ് റെക്കോർഡ് ജേതാവ് മുഹമ്മദ് ആഷിക് എന്നിവരെ അനുമോദിക്കും.
റീസെക്യൂരിറ്റി മാനേജിംഗ് ഡയറക്ടർ അഹമ്മദ് ഹലാബി, റെഡ് ടീം ഹാക്കർ അക്കാദമി സ്ഥാപകൻ ജയ്സൽ അലി, സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗൺസിൽ ഇന്ത്യ സീനിയർ ഡയറക്ടർ പൂജ ജോഷി, ഇൻഷർമേഷൻ സെക്യൂരിറ്റി കൺസൾട്ടന്റ് സീഡൻ ഡിസൂസ, ഇൻഷർമേഷൻ സെക്യൂരിറ്റി എഞ്ചിനീയർ മുഹമ്മദ് ആരിഫ്, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പവിത്രൻ, അൽഷയ ഗ്രൂപ്പ് പെനെട്രേഷൻ ടെസ്റ്റിംഗ് മേധാവി വാലിദ് ഫാവർ, റീസെക്യൂരിറ്റി സോഫ്റ്റ് വെയർ എഞ്ചിനീയർ തഹ ഹലാബി, ടെറാംഗിൾ എംഡി ആദിത്യ പി എസ്, സൈബർസ്മിത് സെക്വർ ഡയറക്ടർ സ്മിത്ത് ഗൊൺസാൽവസ് തുടങ്ങി ഇരുപതോളം വിദഗ്ധൻ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
റെഡ് ടീം ഹാക്കർ അക്കാദമി സ്ഥാപകൻ ജയ്സൽ അലി, ഡയറക്ടർമാരായ ജസ്ന ജയ്സൽ, നാസിഫ് നവാബ്, ഫിനാൻസ് മാനേജർ മുഹമ്മദ് ഷബീബ്, കൊച്ചി ബ്രാഞ്ച് മാനേജർ മുഹമ്മദ് നബീൽ എന്നിവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.