- Trending Now:
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. കേരള ഹയർസെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം. അഭിമുഖം ഒക്ടോബർ 29 ന് രാവിലെ 10ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 9400006495, 04972871789.
കേരള ലോകായുക്തയിൽ അസിസറ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) തസ്തികകളിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നിതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷ മേലധികാരി മുഖേന നവംബർ 23 ന് വൈകിട്ട് 5 മണിക്കു മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം.
മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒരു ഒഴിവിലേക്ക് ഒക്ടോബർ 30 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ ബി ടെക്ക് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൾ. പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പേരാമ്പ്ര ഗവ. ഐടിഐയിൽ പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. ഫോൺ: 9400127797.
പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിൽ ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഈഴവ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിംഗ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2551062, 6233139057.
സഖി വൺ സ്റ്റോപ്പ് സെന്ററിൽ കേസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് 25-45 വയസ് പ്രായപരിധിയിലുള്ള(2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി) സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: നിയമ ബിരുദം/ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതു സംബന്ധിച്ച മേഖലകളിൽ ഗവൺമെന്റ്/ എൻ.ജി.ഒ നടത്തുന്ന പ്രോജക്ടുകളിൽ ഭരണരംഗത്ത് മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. കൗൺസലിംഗ് രംഗത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകൾ നവംബർ എട്ട് വൈകിട്ട് അഞ്ചുമണിക്കു മുമ്പ് കോട്ടയം കളക്ട്രേറ്റിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04812-300955.
തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി ഡ്രൈവർ കം അറ്റൻഡർമാരെ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. നവംബർ 30 രാവിലെ 10.30 ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ചാണ് അഭിമുഖം. മോട്ടോർ വാഹനവകുപ്പ് നിഷ്കർഷിക്കുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, അനുബന്ധ രേഖകളും, മുൻപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയതും ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയുമായി രാവിലെ 10.30 നു മുൻപ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2330736.
ന്യൂഡൽഹിയിൽ 2024 നവംബർ 14 മുതൽ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് കേരള പവലിയനിലെ വിവിധ സേവനങ്ങൾക്ക് നിയോഗിക്കാനായി രണ്ട് ഗേൾ ഗൈഡുകളുടെയും രണ്ട് ബോയ് ഗൈഡുകളുടെയും പാനൽ തയ്യാറാക്കുന്നു. ആകെ നാല് പേർക്കാണ് അവസരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. ഉയർന്ന പ്രായപരിധി 30 വയസ്. പവലിയനിൽ സേവനങ്ങൾക്കായി നിയോഗിക്കുന്നു. ഗേൾ, ബോയ് ഗൈഡുകൾക്ക് പ്രതിഫലം ലഭിക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. താല്പര്യമുള്ളവർ ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഇൻഫർമേഷൻ ഓഫീസ്, കേരള ഹൗസ്, 3-ജന്ദർ മന്ദർ റോഡ്, ന്യൂഡൽഹി- 110001 എന്ന വിലാസത്തിൽ നവംബർ 4നകം അപേക്ഷ ലഭ്യമാക്കണം. ഇൻറർവ്യൂ തീയതി പിന്നീട് അറിയിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.