Sections

രാജ്യത്തെ ജനറൽ ഇൻഷൂറൻസ് വളർച്ചയുടെ അടുത്ത ഘട്ടത്തിൽ സാങ്കേതികവിദ്യ ഏറെ നിർണായകം

Tuesday, Dec 30, 2025
Reported By Admin
India’s General Insurance Sector to Grow Up to 13% by 2026

ഇന്ത്യയിലെ ജനറൽ ഇൻഷൂറൻസ് മേഖല 2025-ൽ 6.2 ശതമാനം വളർച്ച കൈവരിച്ചെങ്കിലും ഈ മേഖലയുടെ സാന്ദ്രത ഒരു ശതമാനത്തിനടുത്തു മാത്രമായി നിലനിൽക്കുകയാണെന്ന് ഇൻഡസ് ഇൻഡ് ജനറൽ ഇൻഷൂറൻസിൻറെ രാകേഷ് ജെയിൻ ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ ശരാശരി നാലു ശതമാനമാണ്. ഉയർന്നു വരുന്ന അവബോധത്തിൻറെ പശ്ചാത്തലത്തിൽ ആകെ പ്രീമിയത്തിൻറെ മൂന്നിലൊന്നും സംഭാവന നൽകുന്നത് ആരോഗ്യ ഇൻഷൂറൻസ് മേഖലയുമാണ്. വൈദ്യ സേവന രംഗത്തെ പണപ്പെരുപ്പം 12 ശതമാനത്തിനടുത്താണെന്നതും ഇവിടെ പ്രസക്തമാണ്. 2026-ലേക്കു നോക്കുമ്പോൾ 8-13 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വർധിച്ചു വരുന്ന അവബോധം, ഇനിയും സേവനം എത്തിയിട്ടില്ലാത്ത വിപണികളിലേക്ക് ആഴത്തിൽ എത്തിച്ചേരുന്നത് തുടങ്ങിയവ ഇതിനു പിൻബലവുമേകും.

സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങളാകും അടുത്ത വർഷം ജനറൽ ഇൻഷൂറൻസ് രംഗത്തെ മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിക്കുകയെന്നും രാകേഷ് ജെയിൻ ചൂണ്ടിക്കാട്ടി. നിർമിത ബുദ്ധിയുടെ പിന്തുണയോടെയളള അണ്ടർ റൈറ്റിങ്, ടെലിമാറ്റിക്സ് അധിഷ്ഠിത വാഹന ഇൻഷൂറൻസ്, ബീമ കുഗം പോലുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഇതിനു സഹായകമാകും. അതിവേഗത്തിലുളള ഡിജിറ്റൽവൽക്കരണം ഈ രംഗത്തെ സൗകര്യങ്ങൾ വർധിപ്പിച്ചതിനൊപ്പം പുതിയ വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. ഇൻഷൂറൻസ് രംഗത്തെ തട്ടിപ്പുകൾ പ്രതിവർഷം 50,000 കോടി രൂപയോളം വരുന്നതാണ്. പരിഷ്ക്കരണത്തെ തുടർന്ന് ചില പദ്ധതികളിൽ ജിഎസ്ടി ഇല്ലാതായത് വരും വർഷം കൂടുതൽ വിപുലമായി സേവനം എത്തിക്കാൻ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.