Sections

മീഡിയ ആൻഡ് എന്റർടൈൻമെന്റിലെ എംബിഎയ്ക്കായി ഐഐഎം മുംബൈയും വിസ്ലിങ് വുഡ്സ് ഇന്റർനാഷണലും ഉപദേശക സമിതി രൂപീകരിച്ചു

Tuesday, Dec 30, 2025
Reported By Admin
WWI and IIM Mumbai Form Advisory Board for M&E MBA

കൊച്ചി: വിസ്ലിങ് വുഡ്സ് ഇന്റർനാഷണലും (ഡബ്ല്യുഡബ്ല്യുഐ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുംബൈയും (ഐഐഎം മുംബൈ) ചേർന്ന് ആരംഭിക്കുന്ന മീഡിയ & എന്റർടെയ്ൻമെന്റ് എംബിഎ പ്രോഗ്രാമിനായി പ്രമുഖ വ്യവസായ നേതാക്കളടങ്ങുന്ന ഉപദേശക സമിതി രൂപീകരിച്ചു.

സിനിമ, ടെലിവിഷൻ, ഒടിടി, സ്പോർട്സ്, ആനിമേഷൻ, ഗെയിംസ്, സംഗീതം, ഇവന്റ്സ്, മീഡിയ & കമ്മ്യൂണിക്കേഷൻ തുടങ്ങി മീഡിയ-എന്റർടെയ്ൻമെന്റ് മേഖലയുടെ എല്ലാ പ്രധാന വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ബോർഡ്. പാഠ്യപദ്ധതി രൂപീകരണം, ഇൻഡസ്ട്രി ഇന്റഗ്രേഷൻ, തന്ത്രപരമായ ദിശ നിർണയം എന്നിവയിൽ സമിതി നിർണായക മാർഗനിർദേശങ്ങൾ നൽകും.

ഇന്ത്യൻ മാധ്യമ-എന്റർടെയ്ൻമെന്റ് രംഗത്തെ മികച്ച നേതാക്കളെ ഒരുമിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഭാവിയിലെ നേതാക്കളെ ഒരുക്കുന്ന ലോകോത്തര എംബിഎ പ്രോഗ്രാം രൂപപ്പെടുത്തുന്നതിൽ അവരുടെ പരിചയം നിർണായകമാകുമെന്നും ഡബ്ല്യുഡബ്ല്യുഐ പ്രസിഡന്റ് മേഘ്ന ഘായി പുരി പറഞ്ഞു.

വ്യവസായത്തിന്റെ എല്ലാ പ്രധാന മേഖലകളെയും ഉൾക്കൊള്ളുന്ന അഡൈ്വസറി ബോർഡ് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും സമഗ്രമായ വ്യവസായ അവബോധവും നൽകുമെന്ന് ഐഐഎം മുംബൈ ഡയറക്ടർ പ്രൊഫ. മനോജ് തിവാരി പറഞ്ഞു.

വെബർ ഷാൻഡ്വിക്ക് സിഇഒ ശശികാന്ത് സോമേശ്വർ, ബുക്ക് മൈ ഷോ സിഒഒ ആശിഷ് സക്സേന, ധർമ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മേത്ത, പ്രൊഡ്യൂസർ, വയാകോം18 സ്റ്റുഡിയോസ് സിഒഒ അജിത് അന്ധാരെ, മീഡിയ & എന്റർടൈൻമെന്റ്, ഏണസ്റ്റ് & യംഗ് പങ്കാളി ആശിഷ് ഫെർവാനി, പുന്നർയുഗ് ആർട്വിഷൻ സ്ഥാപകൻ ആശിഷ് കുൽക്കർണി, ടേൺകീ മ്യൂസിക് ആൻഡ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അതുൽ ചുരമണി, നോഡ്വിൻ ഗെയിമിംഗ് സഹസ്ഥാപകൻ അക്ഷത് രതി, മാഡോക്ക് ഫിലിംസ് സ്ഥാപകൻ ദിനേശ് വിജൻ, യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് ഇന്ത്യ എസ്എ, എസ്വിപി സ്ട്രാറ്റജി, ആഫ്രിക്ക, എം. ഈസ്റ്റ് & ഏഷ്യ ചെയർമാനും സിഇഒയുമായ ദേവരാജ് സന്യാൽ, ആമസോൺ പ്രൈം വീഡിയോ എപിഎസി & എഎൻഇസഡ് വിപി ഗൗരവ് ഗാന്ധി, റെഡ് ചില്ലീസ് വിഎഫ്എക്സ് സിഒഒ കീതൻ യാദവ്, ലക്ഷ്യ ഡിജിറ്റൽ, ഇന്ത്യ സിഇഒയും കീവേഡ്സ് സ്റ്റുഡിയോസ് മേധാവിയുമായ മാനവേന്ദ്ര ശുകുൽ, നസാര ടെക്നോളജീസ് സിഇഒയും എംഡിയുമായ നിതീഷ് മിറ്റർസൈൻ, ജിയോസ്റ്റാർ സ്പോർട്സ് & ലൈവ് എക്സ്പീരിയൻസ് പ്രൊഡക്ഷൻ ടെക്നോളജി & സർവീസസ് മേധാവി പ്രശാന്ത് ഖന്ന, ഗ്രീൻ ഗോൾഡ് ആനിമേഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ രാജീവ് ചിലാക്ക, ജെറ്റ്ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയും, ജെറ്റ്സിന്തസിസ് സിഇഒയുമായ രാജൻ നവാനി, കൊമ്മുനെ ഇന്ത്യ സ്ഥാപകൻ റോഷൻ അബ്ബാസ്, അപ്ലാസ് എന്റർടൈൻമെന്റ് എംഡി സമീർ നായർ, ഇ ഫാക്ടർ എക്സ്പീരിയൻസ് സഹസ്ഥാപകനും എംഡിയുമായ സമിത് ഗാർഗ്, ഡബ്ല്യുപിപി മീഡിയ എംഡി വിനിത് കാർണിക് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.